• HOME
  • »
  • NEWS
  • »
  • india
  • »
  • VASAN EYE CARE FOUNDER ARUN PASSES AWAY IN CHENNAI

വാസൻ ഐകെയർ ആശുപത്രി സ്ഥാപകൻ എ.എം അരുൺ മരിച്ച നിലയിൽ; ദുരൂഹ മരണത്തിന് കേസെടുത്ത് പൊലീസ്

ട്രിച്ചിയിലെ തന്റെ കുടുംബ മെഡിക്കൽ ഷോപ്പ് ഏറ്റെടുത്തുകൊണ്ടാണ് അരുൺ ബിസിനസ് രംഗത്തേക്ക് കടക്കുന്നത്.

എ.എം അരുൺ

എ.എം അരുൺ

  • Share this:
    ചെന്നൈ: നേത്ര ചികിത്സാ ആശുപത്രി ശൃംഖലയായ വാസൻ ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകൻ എ.എം. അരുണിനെ (51) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അരുണിനെ നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ലെന്ന് ഒമാണ്ടുറാർ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

    അതേസമയം മരണത്തിൽ ചില ബന്ധുക്കൾ ദുരൂഹത പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തു. സംശയാസ്പദമായ മരണത്തിന് ടെയ്‌നാംപേട്ട് പൊലീസാണ് കേസെടുത്തത്.

    ട്രിച്ചിയിലെ തന്റെ കുടുംബ മെഡിക്കൽ ഷോപ്പ് ഏറ്റെടുത്തുകൊണ്ടാണ് അരുൺ ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. തുടർന്ന് ഐ കെയർ ആശുപത്രി തുടങ്ങി.  ഇന്ന് രാജ്യത്തുടനീളെ നൂറ് ശാഖകലാണ് വാസൻ ഐ കെയർ ഹോസ്പിറ്റലിന് കീഴിലുള്ളത്. 600 നേത്രരോഗവിദഗ്ദ്ധരും 6,000 ജീവനക്കാരുമാണ് ഈ ശൃംഖലയിൽ ജോലി ചെയ്യുന്നത്.

    കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസൻ ആശുപത്രികളിൽ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. ഇതേ കേസിൽ കഴിഞ്ഞ വർഷം മദ്രാസ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
    Published by:Aneesh Anirudhan
    First published:
    )}