ഹിന്ദുമഹാസഭാ നേതാവ് വി.ഡി സവര്‍ക്കര്‍ക്കെതിരായ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. സവര്‍ക്കര്‍ ബ്രിട്ടിഷുകാരോട് മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‍റെ തെളിവ് കാണിക്കണമെന്ന് രഞ്ജിത് സവര്‍ക്കര്‍ വെല്ലുവിളിച്ചു.
‘സവർക്കറെക്കുറിച്ചുള്ള പ്രസ്താവനയിൽ രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കിൽ ഞാൻ അദ്ദേഹത്തിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യും. ഇത് ആദ്യമായല്ല രാഹുൽ ഗാന്ധിയോ കോൺഗ്രസ് പാർട്ടിയോ വീർ സവർക്കറെ അനാദരിക്കുന്നത്. മാപ്പ് പറയുന്നതിനുപകരം അദ്ദേഹം അത് ആവർത്തിക്കുന്നത് നിർഭാഗ്യകരമാണ്’ – വി ഡി സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ പറയുന്നു.
Also Read- ‘ഞാൻ ഗാന്ധിയാണ്, സവർക്കറല്ല’; മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി
രാഹുലിന്‍റെ ഇത്തരം പ്രസ്താവനകൾ ബാലിശമാണ്. സവർക്കർ അല്ലാത്തതിനാൽ താൻ മാപ്പ് പറയില്ലെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. സവർക്കർ മാപ്പ് പറഞ്ഞെന്നതിന്റെ രേഖകൾ കാണിക്കാൻ ഞാൻ രാഹുലിനെ വെല്ലുവിളിക്കുന്നു. ദേശസ്നേഹികളുടെ പേര് ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നത് തെറ്റാണെന്നും. ഇതിനെതിരെ നടപടിയെടുക്കണമെന്നും രഞ്ജിത് സവർക്കർ അഭിപ്രായപ്പെട്ടു.
സവർക്കറെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചാൽ സഹിക്കില്ലെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോൾ, ഒരു കോൺഗ്രസ് മുഖപത്രം വീർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെങ്കിലും അദ്ദേഹം അന്ന് ഒന്നും ചെയ്തില്ലെന്നും രഞ്ജിത്ത് സവര്‍ക്കര്‍ കുറ്റപ്പെടുത്തി.
ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട രാഹുല്‍ പരാമർശത്തിൽ മാപ്പ് പറയുമോ എന്ന ചോദ്യത്തിന് തന്റെ പേര് സവർക്കർ എന്നല്ല, ഗാന്ധി എന്നാണെന്നും ഗാന്ധിമാർ മാപ്പ് ചോദിക്കില്ലെന്നുമായിരുന്നു മറുപടി നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rahul gandhi, V D Savarkar