ചെന്നൈ: മദ്യവുമായി പോയ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. മധുരയിലെ വിരാഗനൂരിലാണ് 10 ലക്ഷം വിലമതിക്കുന്ന മദ്യക്കുപ്പികളുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കേരളത്തിലെ മണലൂരില്‍ നിന്ന് മദ്യവുമായി പോകുകയായിരുന്നു വാഹനം.
മദ്യക്കുപ്പികള്‍ നിറച്ച് പെട്ടികള്‍ റോഡില്‍ നിരന്നതോടെ ഇത് എടുക്കാനെത്തിയ ആളുകളുടെ തിരക്ക് പ്രദേശത്ത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി. ഇതോടെ ദേശീയ പാതയില്‍ ഗതാഗത തടസ്സം നേരിട്ടു. . മറിഞ്ഞുവീണ വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികള്‍ എടുക്കാന്‍ തിരക്കുകൂട്ടുന്ന യാത്രക്കാരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തിരുവനന്തപുരത്ത് KSRTC ബസ് കടക്കുള്ളിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ ഉൾപ്പെടെ 22 പേർക്ക് പരിക്ക്
പള്ളിച്ചല്‍ (Pallichal) പാരൂര്‍ക്കുഴി ദേശീയപാതയില്‍ കെ എസ് ആർ ടി സി ബസ് കടക്കുള്ളിലേക്ക് ഇടിച്ച് കയറി നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആര് ടി സി ബസാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും കാറിലും ഇടിച്ച് മറിഞ്ഞത്. കെ എസ് ആര് ടി സി ഡ്രൈവറുള്‍പ്പെടെ 22 പേര്‍ക്ക് പരിക്കേറ്റു. എട്ടുപേര്‍ക്ക് സാരമായ പരിക്കുമേറ്റു. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്.
വാഹനം ഇടിച്ച് കയറിയ കട അവധിയായിരുന്നതിനാലും റോഡരികില്‍ മറ്റു യാത്രക്കാരില്ലാതിരുന്നതിനാലും വന്‍ദുരന്തമൊഴിവായി. ദേശിയപാതയില്‍ നിരന്തരം അപകടം നടക്കുന്ന പ്രദേശമാണ് പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദേശീയപാത.
ഫയര്‍ഫോഴ്സും പൊലീസുമെത്തി അപകടത്തില്‍പ്പെട്ട ബസ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റി. സംഭവത്തെ തുടര്‍ന്ന് ദേശീയപാതിയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രണ്ടുദിവസം മുമ്പ് ഇവിടെ ബൈക്കപകടത്തിൽ രണ്ടു പേർ മരണപ്പെട്ടിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.