• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വെനസ്വേലന്‍ പ്രസിഡന്റ് മഡൂറോയ്ക്ക് ഡ്രോണ്‍ ആക്രമണം

News18 Malayalam
Updated: August 5, 2018, 9:41 AM IST
വെനസ്വേലന്‍ പ്രസിഡന്റ് മഡൂറോയ്ക്ക് ഡ്രോണ്‍ ആക്രമണം
News18 Malayalam
Updated: August 5, 2018, 9:41 AM IST
കാരക്കസ്(വെനസ്വേല) വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് നേരെ വധശ്രമം. കാരക്കാസില്‍ സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം.

പ്രസംഗിക്കുന്നതിനിടെ മഡൂറോയ്ക്ക് നേരെ ഡ്രോണാക്രമണം ഉണ്ടാകുകയായിരുന്നു. അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപെട്ടു.

ആക്രമണത്തില്‍ ഏഴു സൈനികര്‍ക്കു പരുക്കേറ്റതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. തന്നെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് മഡൂറോ പ്രതികരിച്ചു. പറന്നെത്തിയ ഒരു വസ്തു തനിക്കു മുന്നില്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

സൈന്യത്തിന്റെ 81ാം വാര്‍ഷികാഘോപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഡ്രോണാക്രമണം.

പ്രസംഗം നടന്നുകൊണ്ടിരിക്കെ സ്ഫോടനശബ്ദം കേട്ടുവെന്നാണ് മന്ത്രിയായ ജോര്‍ജ് റോഡ്രിഗസ് പറഞ്ഞത്. അന്വേഷണത്തില്‍ പൊട്ടിത്തെറിയുണ്ടായത് സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ പോലെയുള്ള ഉപകരണങ്ങളില്‍ നിന്നാണെന്ന് മനസ്സിലായതായും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്ഫോടനം സംബന്ധിച്ച സര്‍ക്കാര്‍ ഭാഷ്യം തെറ്റാണെന്ന് പ്രാദേശികവൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.  ഗ്യാസ് ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരിക്കുന്ന വെനസ്വേലയില്‍ നിക്കോളാസ് മഡൂറോയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധത്തിലാണ്.
Loading...

 

 
First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...