Covid-19 Protocol| 'ആരും പരസ്പരം സംസാരിക്കരുത്'; സ്കൂൾ മാതൃകയിൽ രാജ്യസഭയെ നിയന്ത്രിച്ച് വെങ്കയ്യ നായിഡു
Covid-19 Protocol| 'ആരും പരസ്പരം സംസാരിക്കരുത്'; സ്കൂൾ മാതൃകയിൽ രാജ്യസഭയെ നിയന്ത്രിച്ച് വെങ്കയ്യ നായിഡു
പരീക്ഷാ ഹാളുകളിൽ സ്ലിപ്പുകൾ കൈമാറുന്നത് അനുവദിക്കില്ല എന്നാൽ കോവിഡ് സുരക്ഷാ കണക്കിലെടുത്ത് അംഗങ്ങളുമായി ആശയവിനിമയം നടത്താൻ രാജ്യസഭയിൽ സ്ലിപ്പുകൾ കൈമാറാൻ അനുമതിയുണ്ടെന്ന് വെങ്കയ്യ നായിഡു
Rajya Sabha
Last Updated :
Share this:
ന്യൂഡൽഹി: പരീക്ഷാ ഹാളുകളിൽ സ്ലിപ്പുകൾ കൈമാറുന്നത് അനുവദിക്കില്ല എന്നാൽ കോവിഡ് 19 സുരക്ഷാ നടപടികൾ കണക്കിലെടുത്ത് മറ്റ് അംഗങ്ങളുമായി ആശയവിനിമയം നടത്താൻ രാജ്യസഭയിൽ സ്ലിപ്പുകൾ കൈമാറാൻ അനുമതിയുണ്ടെന്ന് രാജ്യസഭ ചെയർമാൻ എം വെങ്കയ്യ നായിഡു.
സീറോ അവറിനായുള്ള നടപടികൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ കർശന നിർദേശങ്ങളാണ് ചെയർമാൻ അംഗങ്ങൾക്ക് നൽകിയത്. സെഷൻ നടക്കുമ്പോൾ അംഗങ്ങൾ മറ്റുള്ളവരുടെ ഇരിപ്പിടങ്ങളിലേക്ക് പോകരുതെന്നും ഏതെങ്കിലും കാര്യങ്ങൾ അത്യാവശ്യമായി പറയുവാൻ ഉണ്ടെങ്കിൽ സ്ലിപ്പുകൾ നൽകാമെന്നും വെങ്കയ്യ നായിഡു നിർദ്ദേശിച്ചു.
'സെഷനിലായിരിക്കുമ്പോൾ ഒരു അംഗവും ടേബിൾ ഓഫീസിലേക്ക് വരരുത്. മറ്റ് അംഗങ്ങളുടെ സീറ്റിൽ പോയി ചെവിയിൽ കുനിഞ്ഞ് മന്ത്രിക്കരുതെന്ന് അംഗങ്ങളോട് അഭ്യർത്ഥിക്കുന്നു. ദയവായി ഒഴിവാക്കുക. ആശയവിനിമയം നടത്താൻ നിങ്ങൾക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ സ്ലിപ്പുകൾ അയയ്ക്കുക. പരീക്ഷാ ഹാളുകളിൽ ഇത് അനുവദനീയമല്ലെങ്കിലും ഇവിടെ അനുവദനീയമാണ്',- വെങ്കയ്യ നായിഡു സഭയിൽ പറഞ്ഞു.
പാർലമെന്റ് അംഗങ്ങൾ ചെയർമാൻറെ ഓഫീസിലേക്ക് വരരുതെന്ന് അദ്ദേഹം പറഞ്ഞു. ആളുകളെ കണ്ടുമുട്ടുന്നത് തനിക്ക് ഇഷ്ടമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും വെങ്കയ്യ നായിഡു സഭയിൽ പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.