News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 16, 2020, 5:02 PM IST
എൽ.കെ അദ്വാനിയും മുരളീ മനോഹർ ജോഷിയും
ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന്
പ്രത്യേക കോടതി വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവർ ഉൾപ്പെടെ 32 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മസ്ജിദ് പൊളിച്ച് 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ പ്രത്യേക കോടതി വിധി പ്രസ്താവിക്കാന്‍ പോകുന്നത്. കേസിൽ സെപ്റ്റംബർ 30 നകം വിധി പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതി പ്രത്യേക കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു.
പ്രതി സ്ഥാനത്തുള്ള എൽ.കെ അദ്വാനി, മുരളീമനോഹർ ജോഷി, ഉമാ ഭാരതി, കല്യാൺ സിംഗ് എന്നിവരോട് പ്രത്യേക കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 31 നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി നേരത്തെ പ്രത്യേക കോടതിക്ക് അന്ത്യശാസനം നൽകിയിരുന്നു.ഇതേത്തുടർന്ന് പ്രത്യേക കോടതി ജഡ്ജി എസ് കെ യാദവ് സമർപ്പ്ച്ച റിപ്പോർട്ട് പരിഗണിച്ച
ജസ്റ്റിസുമാരായ ആർ.എഫ് നരിമാൻ, നവീൻ സിൻഹ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ച് ഒരു മാസത്തെ കൂടി സാവകാശം അനുവദിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി ഓഗസ്റ്റ് 19 ന് പുറപ്പെടുവിച്ചിരുന്നു.
Published by:
Aneesh Anirudhan
First published:
September 16, 2020, 5:02 PM IST