വാഷിംഗ്ടൺ : പുല്‍വാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വളരെയധികം മോശമായെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. തൻറെ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്-പാക് ബന്ധത്തെപ്പറ്റി ട്രംപിന്റെ പ്രതികരണം.
'ഇപ്പോൾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വളരെ വളരെ മോശമാണ്..അപകടകരമായ അവസ്ഥയാണുള്ളത്.. വിദ്വേഷപരമായ ഈ അവസ്ഥ അവസാനിച്ച് കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്... കുറെയധികം ആളുകളാണ് കൊല്ലപ്പെട്ടത്... ഇതൊക്കെ അവസാനിച്ച് കാണണം.. ഇതിനായി ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ട്രംപ് വ്യക്തമാക്കി.
Also Read-രാജ്യാന്തര സമ്മർദം: പുൽവാമയേത്തുടർന്ന് ജയ്ഷ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് പാക്പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജയ്ഷെ-ഇ-മുഹമ്മദ് ഇന്ത്യൻ സൈനികവ്യൂഹം ലക്ഷമാക്കി നടത്തിയ ആക്രമണത്തിൽ നാൽപ്പത് സിആർപിഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.
'ഇന്ത്യ ശക്തമായ എന്തോ ലക്ഷ്യമിടുന്നുണ്ട്. അൻപതോളം പേരെയാണ് അവർക്ക് നഷ്ടമായത്. എനിക്ക് അത് മനസിലാകും.. ഞങ്ങൾ സംസാരിക്കുന്നുണ്ട്.. ഒപ്പം മറ്റു ചിലരും.. ഈ അടുത്ത് നടന്ന സംഭവത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
Also Read-സോൾ സമാധാന പുരസ്ക്കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങിപാകിസ്താന് യുഎസ് നൽകി വന്നിരുന്ന 1.3 ബില്യൺ ഡോളറിന്റെ സഹായം നിർത്തലാക്കിയ കാര്യവും ഈയവസരത്തിൽ ട്രംപ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറെ മാസങ്ങളായി പാകിസ്താനുമായി യുഎസിനുള്ള ബന്ധം കുറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ നൽകേണ്ട തരത്തിലുള്ള സഹായം അവരുടെ ഭാഗത്തു നിന്നുണ്ടാകാത്തതിനാലാണ് അവർക്ക് നൽകി വന്ന സഹായം യുഎസ് നിർത്തലാക്കിയത്. ട്രംപ് വ്യക്തമാക്കി.
അതേസമയം ചൈന ഉൾപ്പെടെയുള്ള 15 രാജ്യങ്ങൾ അടങ്ങിയ യുഎൻ സെക്യൂരിറ്റി കൗൺസിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുൽവാമയി അക്രമത്തെ കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു.ആഗോളതലത്തിൽ ഇന്ത്യക്ക് നല്കുന്ന പിന്തുണ വ്യക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കം. അതേസമയം രാജ്യാന്തരതലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനിൽ നിന്നുള്ള ഉൽപന്നങ്ങൾക്കുള്ള കസ്റ്റംസ് തീരുവ ഇന്ത്യ 200 ശതമാനം ഉയർത്തുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.