ഇന്റർഫേസ് /വാർത്ത /India / Suicide | മാസങ്ങളായി ശമ്പളമില്ല; തമിഴ്നാട്ടില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഓഫീസില്‍ തൂങ്ങിമരിച്ചു

Suicide | മാസങ്ങളായി ശമ്പളമില്ല; തമിഴ്നാട്ടില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഓഫീസില്‍ തൂങ്ങിമരിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ശമ്പളം ലഭിക്കാത്തതിന് പുറമെ സാമ്പത്തിക പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നതായി വാർത്താ ഏജൻസിയിലെ വൃത്തങ്ങൾ പറഞ്ഞു.

  • Share this:

ചെന്നൈ: മാസങ്ങളായി ശമ്പളം ലഭിക്കാത്തത് മൂലം ഫോട്ടോ ജേർണലിസ്റ്റ് (Photo Journalist) ഓഫീസിൽ തൂങ്ങിമരിച്ചു (Suicide). നഗരത്തിലെ ഒരു വാർത്താ ഏജൻസിയിൽ ജോലി ചെയ്തിരുന്ന മുതിർന്ന ഫോട്ടോ ജേർണലിസ്റ്റായ ടി കുമാറിനെയാണ് ഇന്നലെ രാത്രി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുമാറിന്റെ സഹപ്രവർത്തകർ വിവരം അറിയിച്ചത് പ്രകാരം പോലീസ് ഉടനടി സംഭവസ്ഥലത്ത് എത്തി, ഇയാളെ കൊണ്ട് കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച വീട്ടുകാർക്ക് വിട്ടുകൊടുത്തു. 56 വയസ്സുള്ള കുമാറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

മാസങ്ങളായി ശമ്പളം ലഭിക്കാത്തതിന് പുറമെ സാമ്പത്തിക പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നതായി വാർത്താ ഏജൻസിയിലെ വൃത്തങ്ങൾ പറഞ്ഞു. ഫോട്ടോജേർണലിസത്തിൽ 30 വർഷത്തിലേറെ അനുഭവ സമ്പത്തുണ്ടായിരുന്ന കുമാർ കഠിനാധ്വാനം നടത്തിയാണ് വാർത്താ ഏജൻസിയുടെ സംസ്ഥാന ബ്യൂറോ ചീഫായി സ്ഥാനമേറ്റത്. 1986-ൽ വാർത്താ ഏജൻസിയിൽ ചേർന്ന അദ്ദേഹം തമിഴ്‌നാട്ടിൽ ഏജൻസിയുടെ സംസ്ഥാന തലവനാകുന്ന ആദ്യത്തെ ഫോട്ടോഗ്രാഫറായിരുന്നു.

Also Read-Bomb in Marriage party | ജിഷ്ണുവിന്‍റെ കൊലപാതകത്തിന് ഇടയാക്കിയ ബോംബെറിഞ്ഞത് അക്ഷയ്; അറസ്റ്റ് രേഖപ്പെടുത്തി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

Rape of six years | ആറുവര്‍ഷം മുറിയില്‍ ബന്ദിയാക്കി ബലാത്സംഗത്തിന് വിധേയയായ 22 കാരിയെ പൊലീസ് രക്ഷപ്പെടുത്തി

ലഖനൗ: ആറു വര്‍ഷം മുറിയില്‍ അടച്ചിട്ട് ബലാത്സംഗം(Rape) ചെയ്യപ്പെട്ട 22 കാരിയെ പൊലീസ്(Police) രക്ഷപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിയായ യുവതിയെ ലഖ്‌നൗ പൊലീസാണ് രക്ഷപ്പെടുത്തിയത്. യുവതിയ്ക്ക് രണ്ടു വയസുള്ള കുട്ടിയുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതി മനീഷ് പ്രതാപിനെ പൊലീസ് അറസ്റ്റ്(Arrest) ചെയ്തു. കൂടുതല്‍ പെണ്‍കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ ബന്ദിയാക്കിയതായി പൊലീസ് സംശയിക്കുന്നുണ്ട്.

വ്യാജ മാര്‍ക്ക്ഷീറ്റ് കേസുമായി ബന്ധപ്പെട്ടായിരുന്നു മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് യുവതിയെ മുറിയില്‍ അടച്ചിട്ട വിവരങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരന്നത്. പ്രതിയുടെ ക്രൂരപീഡനം 22കാരി പൊലീസിനോട് തുറന്നുപറഞ്ഞു.

Also Read-Youth Congress | സഹപ്രവർത്തകയുടെ മോർഫ് ചെയ്ത ദൃശ്യം പ്രചരിപ്പിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് ശോഭാ സുബിനെതിരെ പരാതി

നല്ല വിദ്യാഭ്യാസം നല്‍കാമെന്ന് പറഞ്ഞാണ് മധ്യപ്രദേശിലെ വീട്ടില്‍ നിന്ന് യുവതിയെ കൂട്ടിക്കൊണ്ടുപോയത്. 2015ല്‍ ലഖ്‌നൗവില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചു. തുടര്‍ന്ന് നിരവധി തവണ ബലാത്സംഗം ചെയ്തതായും യുവതി പൊലീസിനോട് പറഞ്ഞു.

ഭീഷണിപ്പെടുത്താനായി കുളിമുറിയില്‍ ഇയാള്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചതായും യുവതി പറഞ്ഞു. യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടതായും മജിസ്‌ട്രേറ്റിന് മുന്നില്‍ ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ബലാത്സം, പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

First published:

Tags: Journalist, Photo journalist, Suicide, Tamil nadu