Ebrahim Alkazi | ഇന്ത്യൻ നാടകരംഗത്തെ പ്രതിഭ ഇബ്രാഹിം അൽകാസി അന്തരിച്ചു

1962 മുതൽ 1977 വരെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായിരുന്നു

News18 Malayalam | news18-malayalam
Updated: August 5, 2020, 10:35 AM IST
Ebrahim Alkazi | ഇന്ത്യൻ നാടകരംഗത്തെ പ്രതിഭ ഇബ്രാഹിം അൽകാസി അന്തരിച്ചു
Ebrahim Alkazi
  • Share this:
ഇന്ത്യയിലെ പ്രമുഖ നാടകപ്രവർത്തകനും അധ്യാപകനുമായ ഇബ്രാഹിം അൽകാസി(94) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ ഡൽഹിയിലെ എസ്കോർട്ട് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബോളിവുഡിലെ നിരവധി പ്രമുഖർ അൽകാസിയുടെ മരണത്തിൽ അനുശോചിച്ചു. നാടകരംഗത്തു നിന്നും ബോളിവുഡിലെത്തിയ നവാസുദ്ദീൻ സിദ്ധീഖി, റൺദീബ് ഹൂഡ തുടങ്ങിയവർ അനുശോചിച്ചു.

1962 മുതൽ 1977 വരെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായിരുന്നു ഇബ്രാഹിം അൽകാസി. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറ്കടർ അമൻ അല്ലാനയും ഫൈസൽ അൽകാസിയും മക്കളാണ്.

മുപ്പത്തിയേഴാം വയസ്സിലാണ് അൽകാസി സ്ഥാപനത്തിന്റെ ഡയറക്ടറാകുന്നത്. ഏറ്റവും കൂടുതൽ കാലം എൻഎസ്ഡിയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചതും അൽകാസിയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഉയരങ്ങളിലെത്തുന്നത്.

1966ൽ പദ്മശ്രീയും 1991ൽ പദ്മ ഭൂഷണും 2010ൽ പദ്മവിഭൂഷണും നൽകി രാജ്യം ഇബ്രാഹിം അൽകാസിയെ ആദരിച്ചു.


"ആധുനിക ഇന്ത്യൻ നാടകങ്ങളുടെ ശിൽപ്പി" എന്നാണ് ട്വിറ്ററിൽ നവാസുദ്ദീൻ ഇബ്രാഹിം അൽകാസിയെ വിശേഷിപ്പിച്ചത്. സ്കൂൾ ഓഫ് ഡ്രാമയിലെ മുൻ വിദ്യാർത്ഥിയാണ് നവാസുദ്ദീൻ സിദ്ധീഖി.

TRENDING:മുച്ചക്ര സൈക്കിളിൽ നാടു ചുറ്റി അധ്യാപനം; ഗ്വോട്ടിമാലയിലെ കോവിഡ് കാല പഠനം ഇങ്ങനെ[NEWS]Beirut Blast | ബെയ്റൂട്ട് സ്ഫോടനത്തിൽ എഴുപതിലധികം പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ[NEWS]Sushant Singh Rajput Death | 'വൃത്തികെട്ട രാഷ്ട്രീയം'; സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിൽ തന്‍റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ആദിത്യ താക്കറെ[NEWS]
ആധുനിക ഇന്ത്യൻ നാടകങ്ങളുടെ പിതാവിന് അന്ത്യാഞ്ജലി എന്ന് റൺദീപ് ഹൂഡ കുറിച്ചു. ഗുരുക്കൻമാരുടെ ഗുരു എന്നായിരുന്നു റൺദീപ് ഹൂഡയുടെ ട്വീറ്റ്.


നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും അൽകാസിക്ക് ആദരാഞ്ജലി അർപ്പിച്ചു.


1925 ഒക്ടോബർ 18 ന് പൂനെയിലായിരുന്നു ഇബ്രാഹിം അൽകാസിയുടെ ജനനം. പൂനെ സെന്റ് വിൻസന്റ് ഹൈസ്കൂൾ, മുംബൈ സെന്റ് സേവ്യേഴ്സ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിൽ തുടർ വിദ്യാഭ്യാസം പൂർത്തിയാക്കി.

ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാർമാരായ നസീറുദ്ദീൻ ഷാ, ഓം പുരി, വിജയ മേത്ത, രോഹിണി ഹട്ടംഗഡി തുടങ്ങിയ പ്രതിഭകൾ സ്കൂൾ ഒഫ് ഡ്രാമയിൽ അൽകാസിയുടെ വിദ്യാർത്ഥികളായിരുന്നു.

ഗിരിഷ് കർണാടിന്റെ തുഗ്ലക്ക്, ധരംവീർ ഭാരതിയുടെ അന്ധാ യുഗ്, മോഹൻ രാകേഷിന്റെ ആഷാഢ് കാ ഏക് ദിൻ തുടങ്ങിയ നാടകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യ റോഷനായിരുന്നു പല നാടകങ്ങളുടെയും കോസ്റ്റ്യൂം ഡയറക്ടർ.
Published by: Naseeba TC
First published: August 5, 2020, 10:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading