ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് വി എച്ച് പി ഡൽഹിയിൽ ധർമ സഭ നടത്തി. രാംലീല മൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ പതിനായിര കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
കഴിഞ്ഞമാസം 25ന് അയോധ്യയിൽ നടന്ന പ്രതിഷേധത്തിന്റെ അതേ മാതൃകയയിലായിരുന്നു ഡൽഹിയിലെ ധർമസഭ. ഡൽഹിക്ക് പുറമേ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തരും രാംലീല മൈതാനിയിൽ ഒത്തുചേർന്നു.
രാമക്ഷേത്ര നിർമാണത്തിന് ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട് സ്വദേശി ജാഗരൺ മഞ്ച് പത്തുദിവസം മുമ്പ് ആരംഭിച്ച സങ്കൽപ്പയാത്രയും രാംലീലയിൽ സമാപിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.