നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രാജ്യത്തെ മാധ്യമരംഗം പ്രതിസന്ധി നേരിടുന്നതായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു

  രാജ്യത്തെ മാധ്യമരംഗം പ്രതിസന്ധി നേരിടുന്നതായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു

  ശോഭനമായ ഒരു ഭാവിക്ക് ഇത് കൂടിയേ തീരൂ എന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

  Venkaiah Naidu

  Venkaiah Naidu

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: രാജ്യത്തെ മാധ്യമരംഗം പ്രതിസന്ധി നേരിടുന്നതായും വെല്ലുവിളികളെയും അനിശ്ചിതമായ ഭാവി സന്ദർഭങ്ങളെയും മറികടക്കാൻ തിരുത്തൽ നടപടികൾ ആവശ്യമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു
   .
   അപകടകരമായ സാങ്കേതിക വിദ്യകളുടെ വരവിനെ തുടർന്ന് സത്യസന്ധമായ വാർത്തകളും മാധ്യമപ്രവർത്തനവും
   നേരിടുന്ന വെല്ലുവിളികളിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു ആശങ്ക
   രേഖപ്പെടുത്തി.

   ജനങ്ങളെ ശാക്തീകരിക്കുന്നതിനായുള്ള ഫലപ്രദമായ സംവിധാനം എന്ന നിലയിൽ വിശ്വാസയോഗ്യമായ മാധ്യമ
   പ്രവർത്തനത്തിനായി നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

   You may also like:സംസ്ഥാനത്ത് തുടർഭരണ സാധ്യതയെന്ന് CPM സെക്രട്ടേറിയറ്റ് വിലയിരുത്തൽ; BJPയുടെ കടന്നുകയറ്റത്തിൽ വിശദ പരിശോധനയ്ക്കും CPM [NEWS]'പ്രദീപിന്റേത് ആസൂത്രിതമായ ഒരു കൊലപാതകം; ആരാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും മാത്രം അറിഞ്ഞാൽ മതി': സനൽ കുമാർ ശശിധരൻ [NEWS] യുഡിഎഫ്: നേട്ടമുണ്ടായത് ലീഗിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും മാത്രം; മധ്യകേരളത്തിലെ യുഡിഎഫ് വോട്ടുചോര്‍ച്ചക്ക് വെല്‍ഫെയര്‍ ബന്ധവും കാരണം [NEWS]

   'മാധ്യമപ്രവർത്തനം: ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിൽ എം വി കാമത് മെമ്മോറിയൽ എൻഡോവ്മെന്റ് പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദിൽ നിന്നും വിർച്ച്വൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്.

   ഇന്റർനെറ്റിന്റെ വരവോടെയും സമൂഹമാധ്യമങ്ങൾ പ്രചാരം നേടിയ സാഹചര്യത്തിലും വ്യാജവാർത്തകളും അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ച് ഉള്ള മാധ്യമപ്രവർത്തനവും സൃഷ്ടിക്കുന്ന 'നൈമിഷിക' മാധ്യമ പ്രവർത്തനത്തിന്റെ വെല്ലുവിളികളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.   ശരിയായ പൊതു ധാരണകളും വീക്ഷണങ്ങളും രൂപപ്പെടുത്താൻ മാധ്യമങ്ങൾക്കുള്ള കഴിവിനെ പറ്റി സംസാരിക്കവേ ഇത്തരം നടപടികളുടെ ഭാഗമാകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് നായിഡു വ്യക്തമാക്കി.

   വ്യത്യസ്ത കാരണങ്ങൾ മൂലവും, സങ്കീർണമായ മാറ്റങ്ങൾ സൃഷ്ടിച്ച അനിശ്ചിതമായ ഭാവി മൂലവും മാധ്യമങ്ങൾ  നേരിടുന്ന വെല്ലുവിളികളെ പറ്റി സംസാരിക്കവേ, ഒരു തെറ്റുതിരുത്തൽ സംവിധാനത്തിന്റെ ആവശ്യകത അദ്ദേഹം  ചൂണ്ടിക്കാട്ടി. ശോഭനമായ ഒരു ഭാവിക്ക് ഇത് കൂടിയേ തീരൂ എന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
   Published by:Joys Joy
   First published:
   )}