ന്യൂഡല്‍ഹി:ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്(dedicates dadasaheb phalke award) ജേതാവ് രജനികാന്തിനെയും(rajinikanth) ദേശീയ അവാര്‍ഡുകള്‍ (National Film Awards)നേടിയവരെയും അഭിനന്ദിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
(vice president)സിനിമകളില്‍ അക്രമം, കടുത്ത അശ്ലീലം, അസഭ്യം എന്നിവ ചിത്രീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഉപരാഷ്ട്രപതി ചലച്ചിത്ര നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു.
പ്രശസ്ത നടന് രജനികാന്തിന് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും വിവിധ ഭാഷകളിലെ സിനിമാ നടന്മാര്ക്ക് ദേശീയ അവാര്‍ഡുകളും അദ്ദേഹം സമ്മാനിച്ചു. സാമൂഹികവും ധാര്‍മ്മികവുമായ സന്ദേശത്തിന്റെ വാഹകരായിരിക്കണം സിനിമയെന്ന് അദ്ദേഹം പറഞ്ഞു
ജനങ്ങള്‍ക്ക് ലഭ്യമാകുന്ന ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിനോദമാണ് സിനിമയെന്നും, ജനങ്ങളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്കായി അത് ഉപയോഗിക്കണമെന്നും ചലച്ചിത്രകാരന്മാരോടും കലാകാരന്മാരോടും നായിഡു അഭ്യര്‍ഥിച്ചു.
ലോകത്തിലെ ഏറ്റവും വലിയ സിനിമ നിര്‍മ്മാതാക്കളെന്ന നിലയില്‍ ഇന്ത്യയുടെ സോഫ്റ്റ് പവറിനെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, നമ്മുടെ സിനിമകള്‍ ലോകമെമ്പാടും കാണുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. നമ്മുടെ സാംസ്കാരിക വിനിമയത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് സിനിമകളാണെന്നും ആഗോള ഇന്ത്യന്‍ സമൂഹത്തെ നാടുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കണ്ണിയായി അവ വര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയതിന് ശ്രീ രജനികാന്തിനെ അഭിനന്ദിച്ച അദ്ദേഹം, ഐതിഹാസിക നടന്റെ സമാനതകളില്ലാത്ത ശൈലിയും അഭിനയ വൈദഗ്ധ്യവും ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് ഒരു പുതിയ മാനം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എസ് മുരുകന് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിനോദത്തിനുള്ള തുല്യ അവസരം ഒരുക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങില്‍ സംസാരിച്ച കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് താക്കൂര്‍ പറഞ്ഞു.
രാജ്യത്തിന്റെ വിദൂര ദേശങ്ങളിലെയും ഗ്രാമങ്ങളിലെയും പ്രേക്ഷകരിലേക്ക് സിനിമകള്‍ എത്തിക്കാനുള്ള വഴികള്‍ തേടാന്‍ മന്ത്രി ചലച്ചിത്ര വ്യവസായത്തെ ഉദ്ബോധിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട്, 52 -ാമത് IFFI യില്‍ 75 പ്രതിഭാശാലികളായ യുവാക്കള്‍ക്ക് അവരുടെ പ്രതിഭ ലോക വേദിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമൊരുക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് രാജ്യത്തുടനീളമുള്ള അമറ്റര് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും സിനിമാ പ്രേമികളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിക്കുന്നു. മികച്ച 75 എന്‍ട്രികള്‍ക്ക് ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ചലച്ചിത്രമേളയായ IFFI യില്‍ പ്രാതിനിധ്യം നല്‍കും.
അവാര്‍ഡ് ലഭിച്ചവരുടെയും ജൂറി അംഗങ്ങളുടെയും വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക: ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.