ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്. എൻഡിഎയിലെ ജഗ്ദീപ് ധൻകറും പ്രതിപക്ഷ മുന്നണിയിലെ മാർഗരറ്റ് ആൽവയുമാണ് മത്സരരംഗത്തുള്ളത്. ലോക്സഭയിലെയും രാജ്യസഭയിലെയും എം പിമാരാണ് വോട്ട് ചെയ്യുന്നത്. പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ഇതിനുശേഷം വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഈ മാസം 10നു സ്ഥാനമൊഴിയും. പുതിയ ഉപരാഷ്ട്രപതി 11ന് സ്ഥാനമേൽക്കും. ഇരുസഭകളിലെയും എം പിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോൾ ഭരണപക്ഷമായ എൻഡിഎക്ക് ജയമുറപ്പാണ്.
ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളായ 788 പേരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുക. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയർപേഴ്സൺ. 80 കാരിയായ മാർഗരറ്റ് ആൽവ മുതിർന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാനിലെയും ഉത്തരാഖണ്ഡിലെയും മുൻ ഗവർണറുമാണ്. 71 കാരനായ ജഗ്ദീപ് ധൻഖർ രാജസ്ഥാനിൽ നിന്നുള്ള ജാട്ട് നേതാവാണ്.
Also Read-
Congress Dressed in Black: പ്രതിഷേധം കറുത്ത വസ്ത്രത്തിൽ ; വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ പ്രതിഷേധം നടത്തുന്ന കോൺഗ്രസ് എംപിമാരുടെ ചിത്രങ്ങൾലോക്സഭയിലും രാജ്യസഭയിലുമായി 39 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചത് ആൽവയ്ക്ക് ദോഷം ചെയ്യും. തങ്ങളോട് ആലോചിക്കാതെയാണ് കോൺഗ്രസ് നേതാവായ ആൽവയെ പ്രഖ്യാപിച്ചതെന്നാണ് തൃണമൂലിന്റെ പരാതി. ആം ആദ്മി പാർട്ടിയും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയതിന് പിന്നാലെ പ്രാദേശിക പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) പിന്തുണയും ആൽവയ്ക്ക് ലഭിച്ചിരുന്നു. എഐഎംഐഎമ്മും ആൽവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനതാദൾ (യുണൈറ്റഡ്), വൈഎസ്ആർസിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേന തുടങ്ങിയ ചില പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ എൻഡിഎ സ്ഥാനാർത്ഥിക്ക് 515 വോട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
Also Read-
Justice UU Lalit | ജസ്റ്റിസ് യു.യു. ലളിത് അടുത്ത ചീഫ് ജസ്റ്റിസാകും; അദ്ദേഹത്തിന്റെ സുപ്രധാന വിധികളറിയാംഇതുവരെ പ്രഖ്യാപിച്ച പിന്തുണ അനുസരിച്ച് 200ലധികം വോട്ടുകൾ ആൽവയ്ക്ക് ലഭിക്കാനാണ് സാധ്യത. ആൽവയെ പിന്തുണയ്ക്കുന്ന എല്ലാ പ്രതിപക്ഷ എംപിമാർക്കും നന്ദി അറിയിക്കാൻ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച രാത്രി അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നു.
ധൻഖർ വെള്ളിയാഴ്ച തന്റെ വസതിയിൽ നിരവധി ബിജെപി എംപിമാരുമായി കൂടിക്കാഴ്ച നടത്തി. ഇതിൽ സുശീൽ കുമാർ മോദി, ഗൗതം ഗംഭീർ, രാജ്യവർദ്ധൻ റാത്തോഡ്, രാജേന്ദ്ര അഗർവാൾ, പ്രദീപ് ചൗധരി, കാർത്തികേയ ശർമ എന്നിവരും ഉൾപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.