ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്തു. വിക്ടോറിയ ജഡ്ജിയുടെ നിയമനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസ്മാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായി എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. ഗൗരിയെ ജഡ്ജിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ ഒരു കൂട്ടം അഭിഭാഷകർ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
കോളീജിയം ശുപാർശയെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ഇത് അനുവദിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതിയിൽ വാദം തുടരുന്നതിനിടെയാണ് വിക്ടോറി ഗൗരി മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്.
Also Read- ‘മുസ്ലീങ്ങളെക്കുറിച്ചുള്ള മോഹൻ ഭാഗവതിന്റെ പ്രസ്താവനയോട് യോജിക്കുന്നു’: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
അഭിഭാഷയായ വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയമിക്കുന്നതിനെതിരെ രണ്ട് ഹർജികളാണ് സുപ്രീംകോടതിക്കു മുന്നിലെത്തിയത്. കഴിഞ്ഞ മാസം പതിനേഴിനാണ് വിക്ടോറിയ ഗൗരിയെ സുപ്രീംകോടതി കൊളീജീയം ശുപാർശ ചെയ്യുന്നത്. വിവരം പുറത്തായതോടെ ഗൗരിയെ ജഡ്ജിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതികൾ ലഭിക്കുകയായിരുന്നു.
വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് മതിക്കുന്നതല്ല എന്നും ജഡ്ജിയായി നിയമിക്കുന്നത് അധാർമ്മികമാണെന്നും ചൂണ്ടികാണിച്ചാണ് ഒരു കൂട്ടം അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചത്. ആര്‍എസ്എസിന്‍റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തിൽ ന്യൂനപക്ഷ വിരുദ്ധമായി നിലപാടാണ് വിക്ടോറിയ ഗൗരി സ്വീകരിച്ചത് എന്നും ആക്ഷേപമുണ്ട്. എന്നാൽ, രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തിയെ ഹൈക്കോടതി ജഡ്ജിയാകുന്നത് ആദ്യമായല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.