• HOME
  • »
  • NEWS
  • »
  • india
  • »
  • Gyanvapi Case| ഗ്യാൻവാപി കേസ്: മുസ്ലിം വിഭാഗത്തിന് വിജയം; പള്ളിക്കകത്ത് 'ശിവലിംഗത്തിന്റെ' കാർബൺ ഡേറ്റിംഗ് നടത്താനാവില്ലെന്ന് കോടതി

Gyanvapi Case| ഗ്യാൻവാപി കേസ്: മുസ്ലിം വിഭാഗത്തിന് വിജയം; പള്ളിക്കകത്ത് 'ശിവലിംഗത്തിന്റെ' കാർബൺ ഡേറ്റിംഗ് നടത്താനാവില്ലെന്ന് കോടതി

വാരാണസി കോടതിയുടേതാണ് ഉത്തരവ്

  • Share this:
    വാരാണസിയിലെ ഗ്യാൻവാപി പള്ളിക്കുള്ളിൽ കണ്ടെത്തിയെന്ന് പറയുന്ന  'ശിവലിംഗത്തിന്റെ' കാർബൺ ഡേറ്റിംഗ് നടത്തണമെന്ന ആവശ്യം വാരാണസി കോടതി തള്ളി. ഗ്യാൻവാപി പള്ളിയിൽ മുൻപ് നടന്ന വീഡിയോ സർവ്വേയ്ക്കിടെ കണ്ടെത്തിയ ശിവലിംഗം എന്ന് സംശയിക്കപ്പെടുന്ന രൂപത്തിൽ കാർബൺ ഡേറ്റിംഗ് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തണം എന്നാണ് ഒരു വിഭാഗം ഹിന്ദുക്കൾ ആവശ്യപ്പെട്ടത്. ശിവലിംഗത്തിന്റെ പഴക്കം തിരിച്ചറിയാനുള്ള കാർബൺ ഡേറ്റിങ്ങിനുള്ള അപേക്ഷയാണ് കോടതി തള്ളിയത്.

    പള്ളിക്കുള്ളിൽ ശിവലിംഗം കണ്ടെന്ന് പറയുന്ന സ്ഥലം സീൽ ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാകും കാർബൺ ഡേറ്റിങ് പോലുള്ള ഏത് സർവേയും എന്ന് വാരണാസിയിലെ കോടതി പറഞ്ഞു.

    Also Read- എന്താണ് കാർബൺ ഡേറ്റിംഗ്? ഗ്യാൻവാപി ക്ഷേത്രത്തിലെ ശിവലിംഗത്തിൻ്റെ കാർബൺ ഡേറ്റിംഗ് കോടതി അനുവദിക്കുമോ?

    കഴിഞ്ഞ മാസം, അഞ്ച് ഹിന്ദു ഹർജിക്കാരിൽ നാല് പേർ ശിവലിംഗത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയിരുന്നു. ഹിന്ദു ദേവതകളുടെയും പുരാതന വിഗ്രഹങ്ങൾ മസ്ജിദിനുള്ളിൽ ഉണ്ടെന്ന് സ്ത്രീകൾ അവകാശപ്പെട്ടിരുന്നു.

    അഞ്ച് ഹിന്ദു സ്ത്രീകൾ പള്ളി സമുച്ചയത്തിനുള്ളിലെ ആരാധനാലയത്തിൽ പ്രാർഥനക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കീഴ്‌ക്കോടതിയുടെ ഉത്തരവനുസരിച്ച് ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നടത്തിയ വിഡിയോ സർവേയിലാണ് ഈ ശിവലിംഗ സദൃശ്യമായ രൂപം കണ്ടെത്തിയത്.
    Published by:Rajesh V
    First published: