നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അഴുകിയ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കാനെത്തിച്ചു; വീഡിയോ വൈറലായതോടെ ഗവർണർ വിശദീകരണം തേടി

  അഴുകിയ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കാനെത്തിച്ചു; വീഡിയോ വൈറലായതോടെ ഗവർണർ വിശദീകരണം തേടി

  മൃതദേഹങ്ങൾ കോവിഡ് രോഗികളുടെതാണെന്ന പ്രചരണം വ്യാജവും വെറും അഭ്യൂഹങ്ങളും മാത്രമാണെന്ന് പൊലീസും ആരോഗ്യവകുപ്പും. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  • Share this:
   കൊൽക്കത്ത: അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കാനെത്തിച്ച പശ്ചിമ ബംഗാൾ ആരോഗ്യവകുപ്പിന്‍റെ നടപടി വിവാദത്തിൽ. കൊൽക്കത്തയുടെ ദക്ഷിണമേഖലയിലുൾപ്പെട്ട ഗരിയയിലെ ശ്മശാനത്തിന് മുന്നില്‍ നിന്നുള്ള ദൃശ്യങ്ങൾ വൈറലായതോടെയാണ് വിവാദം ഉയർന്നത്. കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹങ്ങൾ എന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്.

   ഗരിയ ശ്മശാനത്തിന് മുന്നിൽ കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷന്‍റെ ഒരു വാനിൽ മൃതദേഹങ്ങൾ കൊണ്ടുവന്നെത്തിക്കുകയാണ്. ശ്മശാനത്തിന് മുന്നിൽ പ്രദേശവാസികൾ പ്രതിഷേധവുമായെത്തുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. കോവിഡ് 19 രോഗികളുടെ അഴുകിയ മ‍ൃതദേഹങ്ങളാണ് അവിടെയെത്തിച്ചതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. വൈറസ് വ്യാപനം ഉയർന്നു വരുന്ന സാഹചര്യത്തിൽ ജനസാന്ദ്ര മേഖലയിൽ ഈ മ‌ൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും ഇവർ പറയുന്നുണ്ട്.

   എന്നാൽ സംഭവം വിവാദം ആയതോടെ പൊലീസും ആരോഗ്യവകുപ്പും നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ കോവിഡ് രോഗികളുടെതാണെന്ന പ്രചരണം വ്യാജവും വെറും അഭ്യൂഹങ്ങളും മാത്രമാണെന്നാണ് ഇവരുടെ വിശദീകരണം. സിറ്റി മോർച്ചറിയിൽ ഏറ്റെടുക്കാൻ ആളില്ലാതെ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് ഇവയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
   മൃതദേഹങ്ങൾ കോവിഡ് രോഗികളുടെതാണെന്ന പ്രചരണം വ്യാജവും വെറും അഭ്യൂഹങ്ങളും മാത്രമാണെന്ന് പൊലീസും ആരോഗ്യവകുപ്പും. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


   എൻആർഎസ് മെഡിക്കൽ കോളജ് അധികൃതരും വിവാദങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.. മെഡിക്കൽ കോളജിൽ നിന്നാണ് പതിനാല് മൃതേദഹങ്ങൾ കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷന് കൈമാറിയതെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.വിവിധ പോലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെട്ട് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണിത്. ഏറ്റെടുക്കാൻ ആളുകളെത്താത്ത സാഹചര്യത്തിലാണ് സംസ്കാര ചടങ്ങുകൾക്കായി കോര്‍പ്പറേഷൻ അധികൃതർക്ക് കൈമാറിയത്. ഇവരിലൊരാൾ പോലും കോവിഡ് രോഗിയല്ല' എന്നാണ് എൻആർഎസ് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ സൈബൽ കുമാർ മുഖർജി, കൊൽക്കത്ത പൊലീസ് കമ്മീഷണർക്കയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടുയരുന്ന വ്യാജവാർത്തകൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

   അതേസമയം പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച് ആശങ്ക അറിയിച്ച ഗവർണർ ജഗ്ദീപ് ധൻഖർ ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്. 'ഹൃദയമില്ലാതെ വിവരിക്കാനാവാത്ത തരത്തിൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നത് മനോവേദന ഉണ്ടാക്കുകയാണ്. സംവേദനക്ഷമമായ കാര്യമായതിനാൽ ആ വീഡിയോകൾ ഇവിടെ പങ്കുവയ്ക്കുന്നില്ല.. ആചാരാനുഷ്ടാനങ്ങളോടെയുള്ള ചടങ്ങുകളോടെ മൃതദേഹങ്ങളോട് അർഹമായ ആദരവ് കാണിക്കുന്ന സമൂഹമാണ് നമ്മുടേത്.' എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
   TRENDING:സര്‍ക്കാർ ഓഫീസിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചയാളുടെ മൃതദേഹം മാലിന്യവാനിൽ തള്ളി; യുപിയില്‍ 7 പേര്‍ക്ക് സസ്പെൻഷൻ[NEWS]'ഓസ്ട്രേലിയ നിങ്ങളെ കുറിച്ചോർത്ത് അഭിമാനിക്കുന്നു'; മലയാളി നഴ്സിനെ അഭിനന്ദിച്ച് മുൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് [NEWS]‍‍Covid 19 | 24 മണിക്കൂറിനിടെ 396 മരണം; 10,956 പോസിറ്റീവ് കേസുകൾ: ഇന്ത്യയിൽ രോഗബാധിതർ മൂന്നു ലക്ഷത്തിലേക്ക് [NEWS]'പശ്ചിമബംഗാൾ ആഭ്യന്തര സെക്രട്ടറിയുടെ വിശദീകരണം വന്നിട്ടുണ്ട്. 'മൃതദേഹങ്ങൾ ഇത്തരത്തിൽ ഹൃദയശൂന്യമായി കൈകാര്യം ചെയ്യുന്നതിനെതിരെ നടപടികൾ സ്വീകരിക്കുമെന്നാണ് അറിയിച്ചത്. മനുഷ്യത്യരഹിതമായ ക്രിമിനൽ കാര്യം ചെയ്ത ആളുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഇക്കാര്യം പുറത്തുകൊണ്ടു വന്ന ആളുകളെ ഒരു പാഠം പഠിപ്പിക്കാൻ പൊലീസിനെ ഉപയോഗിക്കുകയാണ്' എന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു.

   പ്രതിപക്ഷ പാർട്ടികളായ ബിജെപിയും സിപിഎമ്മും വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ യഥാർഥ കോവിഡ് മരണങ്ങളുടെ കണക്കുകൾ ഒളിപ്പിക്കാൻ തൃണമൂൽ സർക്കാർ ശ്രമിക്കുന്നു എന്നതിന്‍റെ തെളിവുകളാണീ ദൃശ്യങ്ങൾ എന്നായിരുന്നു ആരോപണം.

   കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ നഗരത്തിലെ ഒരു പ്രത്യേക ശ്മശാനത്തിലാണ് ദഹിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ സിറ്റി മേയർ ഫിര്‍ഹദ് ഹക്കിം, ഇപ്പോഴത്തെ സംഭവത്തിൽ അന്വേഷണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
   Published by:Asha Sulfiker
   First published: