പിടികൂടാനെത്തിയ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ചാടിവീണ് പുള്ളിപ്പുലി (Leopard). ഹരിയാനയിലെ (Haryana) പാനിപ്പത്തിലെ (Panipat) ബെഹ്രാംപുര്‍ ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ (Leopard Attack) ഒരു പോലീസുകാരനും രണ്ട് വനംവകുപ്പ് ജീവനക്കാർക്കു൦ പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
പാനിപ്പത്ത് എസ്പി ശശാങ്ക് കുമാർ സാവനാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'കടുപ്പമേറിയ ദിവസമായിരുന്നു, പുള്ളിപ്പുലിയെ പിടികൂടുന്നതിനിടയിൽ പോലീസിലേയും വനംവകുപ്പിലെയും ചില ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെങ്കിലും അവരുടെ ധീരതയെ നമിക്കുന്നു. കഠിന പ്രയത്നങ്ങൾക്കൊടുവിൽ പുള്ളിപ്പുലി അടക്കം എല്ലാവരും സുരക്ഷിതരാണ്.' - വീഡിയോ പങ്കുവെച്ച് കൊണ്ട് അദ്ദേഹം കുറിച്ചു.
പാനിപ്പത്ത് എസ്പി പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറുകയും ചെയ്തു. ട്വിറ്ററിൽ ഇതുവരെ അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്. വീഡിയോ കണ്ടവരെല്ലാം ഉദ്യോഗസ്ഥരുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.
പുള്ളിപ്പുലിയെ കണ്ട വിവരം പ്രദേശവാസികളാണ് അധികൃതരെ അറിയിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുള്ളിപ്പുലിയെ പിടികൂടാനായി സ്ഥലത്തെത്തിയ സംഘത്തെ ഒരു എസ്എച്ച്ഒയും രണ്ട് വനംവകുപ്പ് ജീവനക്കാരുമാണ് നയിച്ചിരുന്നത്. പിടികൂടാനുള്ള ശ്രമത്തിനിടെ പുള്ളിപ്പുലി നടത്തിയ ആക്രമണത്തിൽ ഇവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റിട്ടും പിന്തിരിയാതിരുന്ന ഇവർ ഒടുവിൽ പുള്ളിപ്പുലിയെ പിടികൂടി.
Viral Video | പ്രസംഗത്തിനിടെ വെള്ളം ചോദിച്ച ഉദ്യോഗസ്ഥയ്ക്ക് അരികിലേക്ക് വെള്ളകുപ്പിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്
മുംബൈയിലെ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (National Securities Depository Limited) രജതജൂബിലി ആഘോഷമാണ് വേദി. മൈക്കില്‍ എന്‍.എസ്.ഡി.എല്‍ മാനേജിങ് ഡയറക്ടര്‍ പദ്മജ ചുന്തുരു (Padmaja Chunduru) സംസാരിക്കുന്നു. ഇടയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ട് തോന്നിയ പദ്മജ അടുത്ത് നിന്ന ആളിനോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട ശേഷം പ്രസംഗം നിര്‍ത്തിയതില്‍ ക്ഷമ ചോദിച്ച് വീണ്ടും സംസാരിച്ച് തുടങ്ങി.. ഒട്ടും പ്രതീക്ഷിക്കാതെ വേദിയിലെ ഇരിപ്പിടത്തില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് വന്ന് വെള്ളംക്കുപ്പിയും ഗ്ലാസും നീട്ടുന്നു.. വെള്ളം നല്കിയതാകട്ടെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് (Nirmala Sitharaman).
Also read-
Uttar Pradesh | ഫീസ് അടച്ചില്ല; യുപിയിൽ കുട്ടികളെ ബന്ദികളാക്കി തടങ്കലിൽ വെച്ച് സ്കൂൾ അധികൃതർ
വെള്ളവുമായെത്തിയ വിഐപിയെ കണ്ട് അമ്പരന്ന പദ്മജ ചുന്തുരുവിന് കുപ്പി തുറന്ന് നല്കിയ ശേഷമാണ് നിര്‍മല സീതാരാമന് ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. ഇതിനെല്ലാം സാക്ഷ്യം വഹിച്ച് സദസില്‍ ഇരുന്നവര്‍ മന്ത്രിയുടെ പ്രവൃത്തിയെ കൈയ്യടിച്ച് അഭിനന്ദിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.