നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹിയിൽ മുസ്ലീം വ്യാപാരിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ; കേസെടുത്ത് പൊലീസ്

  ഡൽഹിയിൽ മുസ്ലീം വ്യാപാരിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ; കേസെടുത്ത് പൊലീസ്

  മുസ്ലിം വ്യാപാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

  delhi police

  delhi police

  • Share this:
   ന്യൂഡൽഹി: ദീപാവലി (Diwali) ദിനത്തിൽ ബിരിയാണിക്കട തുറന്നതിന് മുസ്ലിം വ്യാപാരിയെ (Muslim Shop keeper) ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായതോടെ കേസെടുത്ത് ഡൽഹി പൊലീസ് (Delhi Police). സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഡൽഹി സാന്‍റ് നഗറിലെ തുറന്നിരുന്ന ബിരിയാണി കട ഉടമക്കെതിരെ ഒരാൾ ഭീഷണി മുഴക്കുന്നത് കാണാം. വീഡിയോ വൈറലായതോടെ ഡൽഹി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

   ബജ്റംഗ് ദൾ പ്രവർത്തകനെന്ന് സ്വയം പരിചയപ്പെടുത്തുന്ന നരേഷ് കുമാർ സൂര്യവൻശി എന്നയാളാണ് വ്യാപാരിയെ ഭീഷണിപ്പെടുത്തുന്നത്. സാന്റ് നഗർ ഹിന്ദുക്കളുടെ പ്രദേശമാണെന്നും ദീപാവലിയായിട്ടും ബിരിയാണിക്കട തുറന്നത് എന്തിനാണെന്നും ഇയാൾ കടയിലെ ജീവനക്കാരോട് ചോദിക്കുന്നുണ്ട്. ഭീഷണിക്ക് പിന്നാലെ കട ഉടമയും ജീവനക്കാരും കട അടച്ചു. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്. വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.

   Also Read- മാനസികവിഭ്രാന്തിയുള്ള എണ്‍പത്താറുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ അറുപതുകാരിയായ മരുമകള്‍ അറസ്റ്റില്‍

   വീഡിയോ യഥാർത്ഥത്തിലുള്ളതാണോ എന്ന് പരിശോധിച്ച ശേഷമാണ് ഡൽഹി ബുരാരി പൊലീസ് സ്വമേധയാ കേസെടുത്തത്.
   സെക്ഷൻ 295 എ (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന്  മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ തിരിച്ചറിയാനും പിടികൂടാനും അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

   Also Read-Murder| തിരുവനന്തപുരത്ത് മദ്യലഹരിയിൽ കൊലപാതകം; 80 കാരനെ മകൻ അടിച്ച് കൊന്നു

   English Summary: Delhi Police has filed an FIR after a video emerged on social media in which a man is purportedly heard threatening a Muslim shopkeeper for opening his biryani shop in Sant Nagar area here on the occasion of Diwali, officials said on Saturday. The police said they took suo motu cognisance of the video. In the video, the accused introduces himself as Naresh Kumar Suryavanshi, a member of right-wing group Bajrang Dal.
   Published by:Rajesh V
   First published:
   )}