• HOME
  • »
  • NEWS
  • »
  • india
  • »
  • Shocking | യുവതിയെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടുന്ന നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

Shocking | യുവതിയെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടുന്ന നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

Video shows a stalker stabbing a woman in broad daylight | യുവതി കുഴഞ്ഞു വീണതിനു ​​ശേഷവും അയാൾ നിർത്തിയില്ല. ആളുകൾ പരിഭ്രാന്തരായി നോക്കിനിൽക്കെ ഇയാൾ കുത്തുന്നത് തുടർന്നു

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    വിവാഹാഭ്യർത്ഥന (wedding proposal) നിരസിച്ചതിന്റെ പ്രതികാരമായി യുവതിയെ പട്ടാപ്പകൽ റോഡിലിട്ട് യുവാവ് വെട്ടുന്ന നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ. ഹബീബ് എന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇരയായ നൂർ ബാനുവിന്റെ ഭർത്താവ് രണ്ട് മാസം മുമ്പ് മരിച്ചിരുന്നുവെന്നും അന്നുമുതൽ ഹബീബ് യുവതിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

    കാഞ്ചൻബാഗ് ഇൻസ്‌പെക്ടർ ഉമാ മഹേശ്വര റാവു പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെ നൂർ ബാനു എന്ന 45 വയസ്സുള്ള സ്ത്രീയെ അവരുടെ വീടിനടുത്ത് താമസിക്കുന്ന ഹബീബ് അതിക്രൂരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹബീബ് യുവതിയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ശല്യപ്പെടുത്തുകയായിരുന്നു. വിസമ്മതിച്ചപ്പോൾ ഹബീബ് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

    സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു പുരുഷൻ ബുർഖ ധരിച്ച സ്ത്രീയെ പിന്തുടരുന്നതും പിന്നിൽ നിന്ന് നീളമുള്ള കത്തി പോലുള്ള ഉപകരണം ഉപയോഗിച്ച് ആക്രമിക്കുന്നതും കാണാം. അവർ കുഴഞ്ഞു വീണതിനു ​​ശേഷവും അയാൾ നിർത്തിയില്ല. ആളുകൾ പരിഭ്രാന്തരായി നോക്കിനിൽക്കെ ഇയാൾ കുത്തുന്നത് തുടർന്നു. (വീഡിയോ ചുവടെ)



    വഴിയാത്രക്കാരിലൊരാൾ അടുത്തേക്ക് നീങ്ങാൻ ശ്രമിച്ചപ്പോൾ അക്രമി കത്തി കാണിച്ച് അയാളെ പിന്തിരിയാൻ നിർബന്ധിച്ചു.

    പ്രദേശത്തെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് ഉടൻ സ്ഥലത്തെത്തി പരിക്കേറ്റ നൂർ ബാനുവിനെ ഒവൈസി ആശുപത്രിയിലേക്ക് മാറ്റി. നൂർ ബാനു ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഇൻസ്പെക്ടർ പറഞ്ഞു.

    ഹൈദരാബാദിലെ കാഞ്ചൻബാഗ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

    കാഞ്ചൻബാഗ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടാൻ അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

    അയൽവാസിയായ വ്യക്തി യുവതിയെ ഉപദ്രവിക്കുകയും പിന്തുടരുകയും ചെയ്തിരുന്നുവെന്ന് ആറ് കുട്ടികളുടെ അമ്മയായ ഇരയുടെ കുടുംബം പോലീസിനോട് പറഞ്ഞു. കഴിഞ്ഞ വർഷമാണ് ഇവർ പോലീസിൽ പരാതി നൽകിയത്. ഇയാളെ അറസ്റ്റ് ചെയ്തതായും പിന്നീട് വിട്ടയച്ചതായും പോലീസ് പറഞ്ഞു.

    Summary: A shocking video surfaced on Twitter shows a woman being stabbed in broad daylight in a busy road. The woman was brutally attacked for refusing a proposal. The widowed mother of six children had earlier complained to the police regarding the stalker
    Published by:user_57
    First published: