• HOME
  • »
  • NEWS
  • »
  • india
  • »
  • ‘അമ്മയുടെ സ്നേഹം നഷ്ടപ്പെട്ടത് ഏഴു വർഷം’; ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണിയ്ക്കൊപ്പം താമസിക്കാൻ അനുമതി തേടി മകൾ

‘അമ്മയുടെ സ്നേഹം നഷ്ടപ്പെട്ടത് ഏഴു വർഷം’; ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണിയ്ക്കൊപ്പം താമസിക്കാൻ അനുമതി തേടി മകൾ

ഇന്ദ്രാണി മുഖര്‍ജിക്ക് ഈ വര്‍ഷം ആദ്യമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്

ഇന്ദ്രാണി മുഖര്‍ജിക്ക് ഈ വര്‍ഷം ആദ്യമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്

ഇന്ദ്രാണി മുഖര്‍ജിക്ക് ഈ വര്‍ഷം ആദ്യമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്

  • Last Updated :
  • Share this:
    ഷീന ബോറ വധക്കേസില്‍ (Sheena Bora murder case) ജാമ്യത്തില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയോടൊപ്പം (Indrani Mukerjea) താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ വിധി മുഖര്‍ജി (Vidhie Mukerjea) മുംബൈയിലെ പ്രത്യേക സിബിഐ കോടതിയെ (Special CBI court) സമീപിച്ചു.

    വര്‍ഷങ്ങളായി ലണ്ടനിലാണ് വിധി താമസിക്കുന്നത്. ഇപ്പോള്‍ നല്‍കിയ അപേക്ഷ പ്രകാരം വിധി സെപ്റ്റംബര്‍ 10ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. മകൾ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2015ല്‍ ഇന്ദ്രാണി അറസ്റ്റിലായപ്പോള്‍, പ്രായപൂര്‍ത്തിയാകാത്ത തനിക്ക് അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടതായി വിധി കോടതിയെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

    അഭിഭാഷകനായ രഞ്ജീത് സാംഗ്ലെ മുഖേനയാണ് വിധി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അമ്മയുമായുള്ള വേര്‍പിരിയല്‍ തന്നെ വൈകാരികമായി ബാധിച്ചുവെന്നും ഇപ്പോള്‍ ആ അവസ്ഥയെ അഭിമുഖീകരിക്കാന്‍ തനിക്ക് വളരെ ബുദ്ധിമുട്ടാണെന്നും അതിനാല്‍ അമ്മയ്‌ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

    ഇന്ദ്രാണിക്ക് സെറിബ്രല്‍ ഇസ്‌കെമിയ ഉണ്ടെന്നും അവര്‍ക്ക് ആവശ്യമായ വൈദ്യപരിചരണം നല്‍കണമെന്നും ഹര്‍ജിയില്‍ പറഞ്ഞു. കേസില്‍ സിബിഐ തന്റെ മൊഴി രേഖപ്പെടുത്തിയതിനാല്‍, കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടുന്നത് ഉചിതമാണെന്ന് തനിക്ക് തോന്നുന്നുവെന്നും വിധിയുടെ ഹര്‍ജിയില്‍ പറയുന്നു.

    "അമ്മയോടൊപ്പം താമസിക്കുക, രോഗിയായ അമ്മയെ പരിചരിക്കുക, അമ്മയെ പരിപാലിക്കുക എന്നിവയെല്ലാം ഏതൊരു കുട്ടിയുടെയും മൗലികാവകാശമാണ്," ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പ്രത്യേക കോടതി ജഡ്ജി എസ്പി നായിക് നിംബാല്‍ക്കര്‍ പ്രോസിക്യൂഷന്റെ മറുപടി തേടുകയും കേസ് സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റുകയും ചെയ്തു.

    ഇന്ദ്രാണി മുഖര്‍ജിക്ക് (50) ഈ വര്‍ഷം ആദ്യമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 2012 ഏപ്രിലില്‍ തന്റെ മകള്‍ ഷീന ബോറയെ (24) കൊലപ്പെടുത്തിയ കേസിലായിരുന്നു ഇന്ദ്രാണിയെ അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയുടെയും സഹായത്തോടെയാണ് ഇന്ദ്രാണി ഷീനയെ കൊലപ്പെടുത്തിയത്. ഇന്ദ്രാണിയുടെ മുന്‍പത്തെ ബന്ധത്തിലുള്ള മകളായിരുന്നു ഷീന ബോറ.

    കൊലപാതകം നടത്തി നാല് ദിവസത്തിന് ശേഷം പൊലീസ് ഇന്ദ്രാണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ഇന്ദ്രാണിയുടെ വാദം. മുന്‍ ബന്ധത്തിലെ മകള്‍ ഷീന ബോറയെ റായി ഓടിച്ചിരുന്ന കാറില്‍ വച്ച് ഇന്ദ്രാണിയും ഖന്നയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നും മൃതദേഹം അടുത്ത ദിവസം റായ്ഗഡ് ജില്ലയിലെ വനത്തില്‍ മറവ് ചെയ്‌തെന്നുമായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തല്‍.

    കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷം അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, മൂന്ന് വര്‍ഷത്തിനു ശേഷം ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി മറ്റൊരു കേസില്‍ അറസ്റ്റിലായതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2015 സെപ്റ്റംബറില്‍ കേസ് സിബിഐക്ക് കൈമാറി.

    Summary: Vidhie Mukerjea, daughter of Sheena Bora murder accused Indrani Mukerjea, sought permission to stay with mom
    Published by:user_57
    First published: