ന്യൂഡൽഹി: ഡൽഹിയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ വനിതകൾക്ക് സൗജന്യയാത്ര നൽകിയ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ നടപടി രാഷ്ട്രീയസൂത്രമാണെന്ന് വിജയ് ഗോയൽ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ അടവ് മാത്രമാണ് കെജരിവാളിന്‍റെ പുതിയ തീരുമാനമെന്ന് വിജയ് ഗോയൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് ആളുകളെ തെറ്റായ രീതികളിലേക്ക് നയിക്കാനാണ് കെജരിവാൾ ശ്രമിക്കുന്നത്. പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ എല്ലാ സീറ്റുകളിലും ആം ആദ്മി പാർട്ടി പരാജയപ്പെട്ടിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മാത്രമാണ് കെജരിവാളിന്‍റെ പുതിയ നടപടിയെന്നും വിജയ് ഗോയൽ കുറ്റപ്പെടുത്തി.
ഇനി 2020 തെരഞ്ഞെടുപ്പ്, ഡൽഹി മെട്രോയിലും ബസിലും സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കി കെജരിവാൾ സർക്കാർ
ഡൽഹിയിലെ പൊതു ഗതാഗത സംവിധാനങ്ങളായ മെട്രോയിലും ഡി.റ്റി.സിയിലും ക്ലസ്റ്റർ ബസുകളിലും വനിതകൾക്ക് സൗജന്യയാത്ര ഇന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പ്രഖ്യാപിച്ചിരുന്നു. "ആം ആദ്മി പാർട്ടിക്ക് ഏറ്റവും പ്രധാനം വനിതാസുരക്ഷയാണ്. രണ്ട് പ്രധാനപ്പെട്ട തീരുമാനങ്ങൾ ഞങ്ങളെടുത്തു. ഒന്നാമത്തേത്, ഡൽഹി മുഴുവനും സി സി ടി വി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. രണ്ടാമത്, മുഴുവൻ വനിതകൾക്കും ഡൽഹിയിൽ പൊതു ഗതാഗത സംവിധാനങ്ങൾ സൗജന്യമായി ഉപയോഗിക്കാം' - മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അരവിന്ദ് കെജരിവാൾ ഇന്ന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aam admi party, Aap, Arvind kejriwal, Delhi, Metro cities