നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വായ്പാ കുടിശിക ബാങ്കുകൾക്ക് നൽകാൻ തയ്യാറെന്ന് വീണ്ടും വിജയ് മല്യ

  വായ്പാ കുടിശിക ബാങ്കുകൾക്ക് നൽകാൻ തയ്യാറെന്ന് വീണ്ടും വിജയ് മല്യ

  വിജയ് മല്യ

  വിജയ് മല്യ

  • Share this:
   ലണ്ടൻ: വായ്പാ കുടിശിക ബാങ്കുകൾക്ക് നൽകാൻ തയ്യാറാണെന്ന് ആവർത്തിച്ച് വിവാദ വ്യവസായി വിജയ് മല്യ. ആരുടെയും പണം തട്ടിയെടുത്തിട്ടില്ലെന്നും മല്യ പറഞ്ഞു. വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ മല്യ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ എത്തിയപ്പോഴാണ് പ്രതികരണം.

   വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തിൽ കോടതി ഇന്ന് വിധി പുറപ്പെടുവിക്കാൻ ഇരിക്കെയാണ് മല്യയുടെ പ്രതികരണം. വിവിധ ബാങ്കുകളിൽ നിന്നായി ഒമ്പതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് വഞ്ചിച്ചു എന്നാണ് കേസ്. കുരുക്ക് മുറുകിയതോടെ മല്യ ലണ്ടനിലേക്ക് രക്ഷപ്പെടുകയായിരുന്നു.

   വീണ്ടും മരണസെൽഫി; ജീവനെടുത്തത് ആകാശ ഊഞ്ഞാൽ

     കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു; പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനെത്തും


    അതേസമയം, വിജയ് മല്യയ്ക്ക് വേണ്ടി ഹൈലെവൽ സുരക്ഷ ഒരുക്കി കാത്തിരിക്കുകയാണ് മുംബൈ ജയിൽ. ആർതർ റോഡ് ജയിലിൽ വിജയ് മല്യയ്ക്കായി വൻ സുരക്ഷയോടു കൂടിയ സെൽ ആണ് ഒരുക്കിയിരിക്കുന്നത്. വായ്പാ തട്ടിപ്പ് കേസിൽ വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന കേസിൽ ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി ഇന്ന് വിധി പറയുകയാണ്. ഇതിനു മുന്നോടിയായാണ് മുംബൈ ജയിലിൽ വൻസുരക്ഷയോടെ വിജയ് മല്യയ്ക്കായി സെൽ ഒരുക്കിയിരിക്കുന്നത്.


   First published:
   )}