നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിജയ് മല്യ, നീരവ് മോഡി, മെഹുൾ ചോക്സി എന്നിവരുടെ 9371 കോടി ബാങ്കിലേക്ക്; 18,170 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

  വിജയ് മല്യ, നീരവ് മോഡി, മെഹുൾ ചോക്സി എന്നിവരുടെ 9371 കോടി ബാങ്കിലേക്ക്; 18,170 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

  മൂന്ന് വ്യവസായികളുടെയും 18,170.02 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയതെന്ന് ഇഡി ട്വീറ്റ് ചെയ്തു. ഇതിൽ 969 കോടിയുടെ സ്വത്ത് വിദേശ രാജ്യങ്ങളിലാണ്.

  Vijay Mallya, Mehul Choksi, Nirav Modi

  Vijay Mallya, Mehul Choksi, Nirav Modi

  • Share this:
   ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യംവിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. മൂന്ന് പേരില്‍ നിന്നും ആകെ 9371 കോടി രൂപയാണ് ഇഡി കണ്ടുകെട്ടി പൊതുമേഖലാ ബാങ്കുകളിലേക്ക് മാറ്റിയത്. മൂന്ന് വ്യവസായികളുടെയും 18,170.02 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയതെന്ന് ഇഡി ട്വീറ്റ് ചെയ്തു. ഇതിൽ 969 കോടിയുടെ സ്വത്ത് വിദേശ രാജ്യങ്ങളിലാണ്.

   Also Read- 'വിസ്മയയുടെ മരണത്തിൽ ശക്തമായ തെളിവുണ്ട്, ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം'; കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഐജി ഹർഷിത അട്ടല്ലൂരി

   മല്യയും നീരവ് മോദിയും യുകെയിലും മെഹുൽ ചോക്സി ഡൊമിനിക്കയിലുമാണ് ഇപ്പോഴുള്ളത്. ഇവരെ തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇവർ മുങ്ങിയതോടെ പൊതുമേഖലാ ബാങ്കുകൾക്ക് ആകെ 22,585 കോടിയുടെ നഷ്ടമാണുണ്ടായത്. കണ്ടുകെട്ടിയ സ്വത്തുക്കൾ ബാങ്കുകളുടെ നഷ്ടത്തിന്റെ 80.45 ശതമാനത്തിന് തുല്യമാണ്.

   Also Read- ആലപ്പുഴയിൽ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; രണ്ടു ദിവസത്തിനുള്ളിൽ സമാനമായ അഞ്ചാം മരണം

   മുതലും പലിശയുമായി ഇന്ത്യയിലെ ഏഴു പൊതുമേഖലാ ബാങ്കുകൾക്കും ഒരു സ്വകാര്യ ബാങ്കിനുമായി 12,500 കോടി രൂപയാണ് മല്യ നൽകാനുള്ളത്. മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലാണ്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് വ്യാജരേഖകൾ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാർച്ചിലാണ് ലണ്ടനിൽ അറസ്റ്റിലായത്. ‌‌‌നീരവും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്നാണു തട്ടിപ്പ് നടത്തിയത്.

   Also Read- 'വിസ്മയാ, നിങ്ങളെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത്, സ്‌നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്'; മാപ്പ് പറഞ്ഞ് നടൻ കാളിദാസ് ജയറാം

   ലണ്ടനിലെ ജയിലിൽ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറാൻ ബ്രിട്ടൻ അനുമതി നൽകിയിരുന്നു. 2018 മുതൽ താമസിച്ചിരുന്ന ആന്റിഗ്വയിൽനിന്നു ക്യൂബയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു ചോക്സി കഴിഞ്ഞ ദിവസം ഡൊമിനിക്കയിൽ പിടിയിലായത്. ഇപ്പോൾ അവിടെ ജയിലിൽ കഴിയുകയാണ്.

   English Summary: The Directorate of Enforcement has transferred attached assets worth Rs 9,371.17 crore to public sector banks who suffered losses due to fraud by fugitive businessmen Vijay Mallya, Mehul Choksi and Nirav Modi. “The agency not only seized assets worth Rs 18,170.02 crore (80.45% of total loss to banks) in the case of Vijay Mallya, Nirav Modi and Mehul Choksi under PMLA but also transferred a part of attached/seized assets of Rs 9,371.17 crore to the PSBs and central government," ED said.
   Published by:Rajesh V
   First published:
   )}