• HOME
  • »
  • NEWS
  • »
  • india
  • »
  • Vijay Mallya's Contempt Case | മല്ല്യയ്ക്ക് തിരിച്ചടി; നാല് മാസം തടവും 2000 രൂപ പിഴയും

Vijay Mallya's Contempt Case | മല്ല്യയ്ക്ക് തിരിച്ചടി; നാല് മാസം തടവും 2000 രൂപ പിഴയും

2017 ലെ കോടതി അലക്ഷ്യ കേസിലാണ് ഇപ്പോൾ വിധി ഉണ്ടായിരിക്കുന്നത്.

  • Share this:
    ദീർഘ നാളുകളായി തുടർന്നു വരുന്ന വിജയ് മല്ല്യ കേസിൽ പുതിയ നടപടി. വിവാദ മദ്യവ്യവസായി വിജയ് മല്ല്യയ്ക്ക് കോടതി അലക്ഷ്യ കേസിൽ 4മാസം തടവും 2000 രൂപ പിഴയും വിധിച്ചിരിക്കുകയാണ് സുപ്രീംകോടതി. 2017 ലെ കോടതി അലക്ഷ്യ കേസിലാണ് ഇപ്പോൾ വിധി ഉണ്ടായിരിക്കുന്നത്. മല്ല്യ ചെയ്ത കുറ്റങ്ങൾ തെളിയിക്കപ്പെട്ടിട്ടും കോടതിയിൽ തുടർച്ചയായി ഹജരാവാത്തതും കോടതി അലക്ഷ്യത്തിന്റെ പരിധിയിൽ വന്നു. കൃത്യ സമയത്ത് മല്ല്യ പിഴയൊടുക്കിയില്ലെങ്കിൽ രണ്ട് മാസം കൂടുതലായി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. 6,200 കോടി രൂപയുടെ ബാങ്ക് ലോൺ തിരിച്ചടയ്ക്കാതെ 40 മില്ല്യണ്‍ ഡോളർ മക്കൾക്ക് കൈമാറിയതിലൂടെ മല്ല്യ നടത്തിയത് കോടതിയലക്ഷ്യമായി സുപ്രീംകോടതി പരിഗണിച്ചു.

    സോളിറ്റർ ജനറൽ തുഷാർ മേത്ത ഫെബ്രുവരിയിൽ കോടതിയെ അറിയിച്ചതു പ്രകാരം, ഒളിച്ചോടിയ വിവാദ വ്യവസായികളായ വിജയ് മല്ല്യ, നീരവ് മോദി, മെഹുൽ ചോസ്കി എന്നിലരിൽ നിന്നും ബാങ്കുകൾ തിരിച്ചുപിടിച്ചത് 18,000 കോടി രൂപയാണെന്നാണ്.

    കിംഗ് ഫിഷർ എയർലൈന്റെ പേരിൽ എടുത്ത

    66 വയസുകാരനായ മദ്യരാജാവ് മല്ല്യ
    ഇപ്പോൾ ഉള്ളത് ലണ്ടനിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കിംഗ് ഫിഷർ എയർലൈന്റെ പേരിൽ എടുത്ത   ബാങ്ക് ലേണുകൾ തിരിച്ചടയ്ക്കാതെയാണ് വിജയ് മല്ല്യ ഒളിച്ചോടിയത്. ഇപ്പോൾ മല്ല്യ ഉള്ളത് ബ്രിട്ടണിൽ ആണെന്നാണ് ലഭിക്കുന്ന വിവരം. കടബാധ്യതകളിൽ നിന്നും രക്ഷപെടാൻ മല്ല്യ ലണ്ടൻ ഹൈക്കോടതിയിൽ നൽകിയ
    അപ്പീൽ കോടതി കേൾക്കാനിരിക്കുന്നുണ്ട്. മല്യയെ ഇന്ത്യയിൽ തിരിച്ചത്തിക്കാവുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ ഭാഗത്തു നിന്നും ഇങ്ങനെയൊരു വിധി ഉണ്ടായിരിക്കുന്നത്.
    Published by:Amal Surendran
    First published: