നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിജയ് മല്യയെ നാടുകടത്തും; നിയമപോരാട്ടത്തിൽ ജയം ഇന്ത്യയ്ക്ക്

  വിജയ് മല്യയെ നാടുകടത്തും; നിയമപോരാട്ടത്തിൽ ജയം ഇന്ത്യയ്ക്ക്

  വിജയ് മല്യ

  വിജയ് മല്യ

  • Last Updated :
  • Share this:
   ലണ്ടൻ: വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനൽകാൻ ബ്രട്ടീഷ് കോടതിയുടെ ഉത്തരവ്. മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ബ്രട്ടീഷ് ആഭ്യന്തര സ്റ്റേറ്റ് സെക്രട്ടറിയോട് മജിസ്ട്രേറ്റ് നിർദേശം നൽകി. വിധിയെ സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി ട്വിറ്ററിൽ കുറിച്ചു.

   വിജയ് മല്യക്കെതിരെ സിബിഐ ഫയൽ ചെയ്ത കേസിൽ വിചാരണ ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് ഇന്ത്യക്ക് അനുകൂലമായി വിധി വന്നത്. മല്യ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സിബിഐ ഹർജിയിൽ ആരോപിച്ചിരുന്ന വസ്തുകൾ ബോധ്യപ്പെട്ടെന്നും ലണ്ടനിലെ വെസ്റ്റ്മിൻസറ്റർ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. വിധിക്കെതിരെ പതിനാല് ദിവസത്തിനുളളിൽ മല്യക്ക് അപ്പീൽ നൽകാം. കോടതിയെ വിധിയെ സ്വാഗതം ചെയ്യുന്നതായി സിബിഐയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും പ്രതികരിച്ചു. വിധിയെ നിയമപരമായി നേരിടുമെന്ന് വിജയ് മല്യ വ്യക്തമാക്കി.

   ഐക്യകാഹളം മുഴക്കി ജിസിസി ഉച്ചകോടി സമാപിച്ചു; ഖത്തർ ഉപരോധം ചർച്ചയായില്ല

   കഴിഞ്ഞ ഏപ്രിലിൽ കേസിൽ ജാമ്യം ലഭിച്ചെങ്കിലും മല്യയെ ഇന്ത്യക്ക് വിട്ടു നൽകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു സിബിഐ. അതിനിടെ വായ്പാ കുടിശ്ശിക പൂർണമായും അടച്ചു തീർക്കാൻ സന്നദ്ധമാണെന്ന് മല്യ വ്യക്തമാക്കിയിരുന്നു. മല്യയെ നാടു കടത്തിയാൽ പാർപ്പിക്കാനുളള മുംബൈ ആർതർ റോഡ് ജയിലിലെ ബാരക്ക് നമ്പർ 12ന്റെ വിശദാശംങ്ങളും സിബിഐ കോടതിയിൽ നൽകിയിരുന്നു. ഇനി മല്യയെ ഇന്ത്യയിലെത്തിക്കാനുളള രാഷ്ട്രീയ സമ്മർദ്ദം ബ്രിട്ടണിൽ ചെലുത്തുക എന്നതാണ് ഇനിയുളള കടമ്പ.

   First published:
   )}