നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • BREAKING- വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചു

  BREAKING- വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചു

  2016 മാർച്ച് 16നാണ് വിജയ് മല്യ ഇന്ത്യയിൽനിന്ന് ബ്രിട്ടനിലേക്ക് കടന്നത്

  വിജയ് മല്യ

  വിജയ് മല്യ

  • News18
  • Last Updated :
  • Share this:
   ലണ്ടൻ: വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാൻ ബ്രിട്ടന്റെ തീരുമാനം. മല്യയെ മല്യയെ കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച രേഖകൾ പരിശോധിച്ച് അനുമതി നൽകിയത്. എന്നാൽ ഇതിനെതിരെ മല്യക്ക് മേൽക്കോടതിയെ സമീപിക്കാൻ അവസരമുണ്ട്. 14 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.

   2016 മാർച്ച് 16നാണ് വിജയ് മല്യ ഇന്ത്യയിൽനിന്ന് ബ്രിട്ടനിലേക്ക് കടന്നത്. കിങ്ഫിഷർ എയർലൈൻസിനുവേണ്ടി എടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെയാണ് മല്യ രാജ്യം വിട്ടത്.

   മമതയുടെ മുൻ അടുപ്പക്കാരിയും തട്ടിപ്പ് കേസിൽ പ്രതിയുമായ മുൻ IPS ഉദ്യോഗസ്ഥ ബിജെപിയിൽ

   തന്‍റെ 13000 കോടിയോളം വരുന്ന ആസ്തി പിടിച്ചെടുത്തെന്നും പിന്നെ എങ്ങനെ 9000 കോടി വെട്ടിച്ചു കടന്നു കളഞ്ഞുവെന്ന് പറയാനാകുമെന്നും മല്യ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തനിക്ക് നീതി ലഭിക്കണമെങ്കിൽ ഇനിയും എത്ര ദൂരം പോകേണ്ടിവരുമെന്നും മല്യ ചോദിച്ചിരുന്നു.

   മല്യയെ ഇന്ത്യയ്ക്കുവിട്ടു നൽകാൻ ഇക്കഴിഞ്ഞ ഡിസംബറിൽ വെസ്റ്റ്മിനിസ്റ്റർ ചീഫ് മജിസ്ട്രേറ്റ് എമ്മ അർബുത്നോട്ടാണ് ഉത്തരവിട്ടത്.

   രാജ്യത്തെ വഞ്ചിച്ച എല്ലാവരെയും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരുമെന്ന് കഴിഞ്ഞ മാസം ബിജെപി റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
   First published: