നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കള്ളപ്പണനിരോധനം; വിജയ് മല്യയുടെ 14കോടിയുടെ സ്വത്തുവകകൾ ഫ്രാന്‍സിൽ കണ്ടുകെട്ടി

  കള്ളപ്പണനിരോധനം; വിജയ് മല്യയുടെ 14കോടിയുടെ സ്വത്തുവകകൾ ഫ്രാന്‍സിൽ കണ്ടുകെട്ടി

  ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 9000 കോടിയിലധികം രൂപ വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ ആരോപണവിധേയനായ മല്യ, നിലവിൽ യുകെയിലാണ്.

   Vijay Mallya.

  Vijay Mallya.

  • Share this:
   ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്ല്യയ്ക്ക് ഫ്രാന്‍സിലുണ്ടായിരുന്ന കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്‍റ് ഡയറ്ക്ട്രേറ്റ്. കള്ളപ്പണനിരോധന നിയമം അനുസരിച്ച് പ്രത്യേക നിർദേശപ്രകാരമാണ് ഫ്രഞ്ച് അധികൃതർ സ്വത്ത് കണ്ടുകെട്ടിയത് എന്നാണ് ഇഡി അധികൃതർ അറിയിച്ചിരിക്കുന്നത്. ഫ്രാൻസ് FOCH 32 അവന്യുവിലെ 14കോടിയിലധികം വിലവരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

   Also Read-Covid 19 | 'വാക്സിൻ വന്നാലും കോവിഡ് പൂർണമായും മാറില്ല'; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

   '1.6മില്യൺ യൂറോ ഏകദേശം പതിനാല് കോടി രൂപയുടെ സ്വത്ത് വകകൾ പിടിച്ചെടുത്തു' എന്നാണ് ഇഡി പ്രസ്താവനയിൽ വ്യക്തമാക്കിയത്. കിംഗ് ഫിഷർ എയർലൈൻസ് ലിമിറ്റഡിന്‍റെ ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ സ്വത്തുക്കൾ കൈക്കലാക്കാനുള്ള വൻ പണമിടപാടുകൾ നടന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞതായി ഇഡി പറയുന്നു.

   Also Read-കർഷകപ്രക്ഷോഭത്തിന് പിന്തുണ; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ ജസ്റ്റിന്‍ ട്രൂഡോ

   ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 9000 കോടിയിലധികം രൂപ വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ ആരോപണവിധേയനായ മല്യ, നിലവിൽ യുകെയിലാണ്. ഇയാളുടെ പേരിൽ നാടുകടത്തൽ ഉത്തരവ് നിലവിലുണ്ടെങ്കിലും ജാമ്യത്തിൽ തുടരുകയാണ്. യുകെയിൽ നടക്കുന്ന ഒരു ജുഡീഷ്യൽ കേസിൽ തീരുമാനമാകാതെ ഇയാളെ ഇന്ത്യയിലേക്ക് എത്തിക്കാനാകില്ലെന്നാണ് കേന്ദ്രം ഈയടുത്ത് കോടതിയിൽ അറിയിച്ചത്.
   Published by:Asha Sulfiker
   First published: