• HOME
  • »
  • NEWS
  • »
  • india
  • »
  • മദ്യനയ അഴിമതി; ഡൽഹിയിൽ മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു

മദ്യനയ അഴിമതി; ഡൽഹിയിൽ മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു

മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസിലാണ് വിജയ് നായർ അറസ്റ്റിലായത്.

  • Share this:
ന്യൂഡൽഹി: ഡൽഹി മദ്യ അഴിമതിക്കേസിൽ മലയാളിയായ വിജയ് നായർ അറസ്റ്റിൽ. മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസിലാണ് വിജയ് നായർ അറസ്റ്റിലായത്. സിസോദിയയുടെ അടുപ്പക്കാരനാണ് വിജയ് നയാർ. മുംബൈ ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ സിഇഒ ആണ്.

തലസ്ഥാനത്ത് മദ്യ ലൈസൻസ് അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ഉടമ്പടി, ലൈസൻസികളുമായുള്ള ഗൂഢാലോചന എന്നിവയിൽ വിജയ് നായർക്കും പങ്കുണ്ടെന്നാണ് വിശദീകരണം. ‌‌

വിജയ് നായരെ ഇന്ന് സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് വിജയിയുടെ മുംബൈയിലെ വസതിയിലും ഓഫീസുകളിലും സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) റെയ്ഡും നടത്തിയിരുന്നു.

Also Read- പോപ്പുലർ ഫ്രണ്ട് നിരോധനം ഉടൻ; കേന്ദ്രസർക്കാർ വൃത്തങ്ങൾ ന്യൂസ് 18 നോട്

വിജയ് നായരുടെ അറസ്റ്റിനെതിരെ എഎപി രംഗത്തെത്തിയിട്ടുണ്ട്. മദ്യനയവുമായി വിജയ് നായർക്ക് യാതൊരു ബന്ധവുമില്ലെന്ന് എഎപി വ്യക്തമാക്കി. മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയുടെ പേര് പറയാൻ സമ്മർദ്ദപ്പെടുത്തിയെന്നും ഇതിന് വിസമ്മതിച്ചതോടെയാണ് അറസ്റ്റെന്നുമാണ് എഎപി ആരോപിക്കുന്നത്.

ആം ആദ്മി പാർട്ടിയെ തകർക്കാനും ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് പ്രചാരണം തടസ്സപ്പെടുത്താനുമുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ബിജെപി സ്വീകരിക്കുന്ന ഈ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ രീതികളെ ശക്തമായി അപലപിക്കുന്നു. വിജയ് നായർക്കും എഎപി നേതാക്കൾക്കുമെതിരെയുള്ള എല്ലാ ആരോപണങ്ങളും തെറ്റും അടിസ്ഥാനരഹിതവുമാണെന്നും എഎപി പ്രസ്താവനയിൽ പറഞ്ഞു.
Published by:Naseeba TC
First published: