കോൺഗ്രസ് ജയിച്ചാൽ പാകിസ്ഥാൻ ദീപാവലി ആഘോഷിക്കും: ഗുജറാത്ത് മുഖ്യമന്ത്രി

2008ലെ മുംബൈ ആക്രമണത്തിന് പകരം ചോദിക്കാൻ അന്നത്തെ കോൺഗ്രസ് സർക്കാരിന് കഴിയുമായിരുന്നു. എന്നാൽ അവർ അത് ചെയ്തില്ല. പാകിസ്ഥാനിലെ പാർട്ടിയെ പോലെയാണ് കോൺഗ്രസിന്‍റെ ഇടപെടലെന്നും വിജയ് രൂപാണി

news18
Updated: March 25, 2019, 10:38 AM IST
കോൺഗ്രസ് ജയിച്ചാൽ പാകിസ്ഥാൻ ദീപാവലി ആഘോഷിക്കും: ഗുജറാത്ത് മുഖ്യമന്ത്രി
vijay rupani
  • News18
  • Last Updated: March 25, 2019, 10:38 AM IST
  • Share this:
അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ പാകിസ്ഥാൻ ദീപാവലി ആഘോഷിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയാൽ അയൽരാജ്യത്ത് ദുഃഖാചരണം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2008ലെ മുംബൈ ആക്രമണത്തിന് പകരം ചോദിക്കാൻ അന്നത്തെ കോൺഗ്രസ് സർക്കാരിന് കഴിയുമായിരുന്നു. എന്നാൽ അവർ അത് ചെയ്തില്ല. പാകിസ്ഥാനിലെ പാർട്ടിയെ പോലെയാണ് കോൺഗ്രസിന്‍റെ ഇടപെടലെന്നും വിജയ് രൂപാണി പറഞ്ഞു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്ന ഭാഷയാണ് പാകിസ്ഥാൻ സർക്കാരും ഉപയോഗിക്കുന്നത്. നമ്മുടെ സൈനികരെ അപമാനിക്കുന്ന തരത്തിലാണ് അവരുടെ സംസാരം. പാകിസ്ഥാന് പിന്തുണ നൽകുന്ന തരത്തിലാണ് കോൺഗ്രസിന്‍റെ പ്രതികരണം നമ്മുടെ സേന നടത്തിയ പത്രസമ്മേളനത്തോട് നെഗറ്റീവായാണ് കോൺഗ്രസ് പ്രതികരിച്ചത്. പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യൻ പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിൽ കോൺഗ്രസും ഭയചകിതരായെന്ന് വിജയ് രൂപാണി പറഞ്ഞു.

സാമ്പത്തിക ക്രമക്കേട്; മുൻമുഖ്യമന്ത്രിയുടെ മരുമകനെതിരെ അന്വേഷണം

കോൺഗ്രസ് ഭരണകാലത്ത് ബംഗളൂരുവിലും ലക്നൌവിലും ഹൈദരാബാദിലും ഡൽഹിയിലും അഹമ്മദാബാദിലുമൊക്കെ ഭീകരാക്രമണമുണ്ടായി. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ അന്നത്തെ സർക്കാരിന് സാധിച്ചില്ല. പ്രഖ്യാപനങ്ങളല്ലാതെ പ്രത്യാക്രമണമൊന്നും നടത്താൻ സർക്കാരിന് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ കോൺഗ്രസ് വിട്ടുവന്ന എം.എൽ.എ ആശ പട്ടേൽ ഉൾപ്പടെയുള്ളവർ സന്നിഹിതരായിരുന്നു.
First published: March 25, 2019, 10:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading