നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തൈര്! രാഹുൽ പറഞ്ഞ വില്ലേജ് കുക്കിംഗ് ചാനൽ ഒരു കോടി സബ്സ്ക്രൈബേർസ് ലഭിക്കുന്ന ആദ്യ തമിഴ് യൂട്യൂബ് ചാനൽ

  തൈര്! രാഹുൽ പറഞ്ഞ വില്ലേജ് കുക്കിംഗ് ചാനൽ ഒരു കോടി സബ്സ്ക്രൈബേർസ് ലഭിക്കുന്ന ആദ്യ തമിഴ് യൂട്യൂബ് ചാനൽ

  2018ൽ ആരംഭിച്ച ഈ ചാനലിൽ ആരോഗ്യകരമായ ഫ്രൂട്ട് സാലഡ്, മട്ടൻ കറി, ഗ്രാമീണ വിവാഹങ്ങൾക്കായി തയ്യാറാക്കിയ ഫിഷ് ഫ്രൈ തുടങ്ങി രസകരമായ വിഭവങ്ങൾ ഉൾപ്പെടെ ജനപ്രിയമായ നിരവധി വീഡിയോകള്‍ ഇതിനകം അണിയറപ്രവര്‍ത്തകര്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

  Credits: Screengrab from YouTube/Village Cooking Channel

  Credits: Screengrab from YouTube/Village Cooking Channel

  • Share this:
   രാഹുൽ ഗാന്ധി മഷ്റൂം ബിരിയാണി പാചകം ചെയ്യുന്ന വൈറല്‍ വീഡിയോ പുറത്തിറക്കി ഏതാനും മാസങ്ങൾക്ക് ശേഷം ഒരു കോടി സബ്സ്ക്രൈബര്‍മാർ എന്ന നേട്ടം കൈവരിക്കുന്ന ആദ്യത്തെ തമിഴ് യൂട്യൂബ് ചാനലായി മാറിയിരിക്കുകയാണ് വില്ലേജ് കുക്കിംഗ് ചാനൽ (വിസിസി). 'ഡയമണ്ട് പ്ലേ ബട്ടൺ' സ്വീകരിച്ച ശേഷം, അവരുടെ വരിക്കാർക്കും യൂട്യൂബിനും നന്ദി പറഞ്ഞു കൊണ്ട് ചാനലിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

   പുതുക്കോട്ടൈ ജില്ലയിലെ കൃഷിയിടങ്ങളില്‍ വച്ച് രുചികരമായ ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുന്ന എഴുപത്തിയഞ്ച് വയസുകാരൻ പെരിയത്തമ്പിയും അദ്ദേഹത്തിന്റെ കൊച്ചുമക്കളും ചാനലിലൂടെ തങ്ങൾക്ക് ലഭിച്ച അവരുടെ യൂട്യൂബ് വരുമാനത്തിൽ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കോവിഡ് -19 ദുരിതാശ്വാസ നിധിക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

   തന്റെ കൊച്ചുമക്കളുടെ പരിശ്രമം കൊണ്ടു മാത്രമാണ് തനിക്ക് ഇത് സാധിച്ചതെന്ന് പെരിയത്തമ്പി പറഞ്ഞു. 'നമുക്ക് ഒരു യൂട്യൂബ് ചാനൽ ആരംഭിക്കാമോയെന്ന് ഒരു ദിവസം അവർ എന്നോട് ചോദിച്ചു, എന്താണ് യൂട്യൂബ് എന്ന് ഞാനവരോട് ചോദിച്ചു, അവർ എനിക്ക് ഇതിന്റെ വിശദാംശങ്ങൾ പറഞ്ഞു തരികയും മറ്റ് പാചക ചാനലുകളുടെ വീഡിയോകൾ കാണിച്ചു തരികയും ചെയ്തു. കണ്ടിട്ട് കൊള്ളാമെന്നു തോന്നിയതിനാൽ നമുക്കുമത് ചെയ്യാമെന്ന് ഞാൻ സമ്മതിച്ചു,' - പെരിയതമ്പിയെ ഉദ്ധരിച്ച് എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

   Explained: ചില റെസ്റ്റോറന്റുകൾ സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കുമെതിരെ പരാതി ഉന്നയിക്കുന്നത് എന്തുകൊണ്ട്?

   സാധാരണ ഗ്രാമീണ വിഭവങ്ങൾക്കായി പരമ്പരാഗത രീതികളും അതിനായുള്ള വിശിഷ്ടമായ ചേരുവകളുമാണ് ഇവർ ഉപയോഗിക്കുന്നത്. ഇതിലൂടെ തയ്യാറാക്കുന്ന ഭക്ഷണസാധനങ്ങൾ അനാഥാലയങ്ങൾക്കും ആവശ്യമുള്ള മറ്റുള്ളവർക്കും നൽകുന്നു. ആദ്യത്തെ എട്ട് മാസത്തിനുള്ളിൽ അവരുടെ യൂട്യൂബ് ചാനലിന് 1.5 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി പെരിയതമ്പിയുടെ ചെറുമകൻ മുരുകേശൻ പറഞ്ഞു. അതിനെ തുടർന്നാണ് അടുത്തുള്ള തടാകങ്ങളിലും കുളങ്ങളിലും ലഭ്യമായ മല്‍സ്യങ്ങളും മറ്റും ഉപയോഗിക്കാനും അവർ തീരുമാനിച്ചത്.   ഏപ്രിലിൽ നടന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി തന്റെ പ്രചാരണത്തിനിടയ്ക്ക് അവരുടെ യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ചാനൽ വൈറലായി മാറുകയായിരുന്നു. രാഹുൽ ഗാന്ധിയോടൊപ്പം കോൺഗ്രസ് നേതാവും കാരൂരിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ ജോതിമണിയും ഉണ്ടായിരുന്നു. മഷ്റൂം ബിരിയാണി തയ്യാറാക്കുന്നതിനിടെ രാഹുൽ ഗാന്ധി പാചകം ചെയ്യുന്നവരുമായി സംവദിക്കുകയും ബിരിയാണിക്കൊപ്പം ഒരു സൈഡ് ഡിഷായ 'റൈത്ത' ഉണ്ടാക്കാൻ പാചകക്കാരെ സഹായിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് 14 മിനിറ്റ് ദൈർഘ്യമുള്ള പ്രസ്തുത വീഡിയോ പല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായി മാറി. തമിഴിലെ പാചക ചേരുവകളുടെ പേരുകൾ തമിഴിൽ തന്നെ പറഞ്ഞ് തദ്ദേശീയമായ സംസ്‌കാരവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ച രാഹുല്‍ഗാന്ധിയെ ആരാധക വൃന്ദം പ്രശംസിക്കുകയും ചെയ്തു.

   മന്ത്രവാദം നടത്തുന്നെന്ന് സംശയം: യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ

   വീഡിയോയുടെ വിവരണത്തിൽ വില്ലേജ് കുക്കിംഗ് ചാനൽ എഴുതിയതിങ്ങനെ, 'ഇന്ന് പരമ്പരാഗതവും ആരോഗ്യപൂര്‍ണ്ണവുമായ ചേരുവകൾ ഉപയോഗിച്ച് ഞങ്ങൾ മഷ്റൂം ബിരിയാണി തയ്യാറാക്കുന്നു. ബഹുമാന്യനായ രാഹുൽ ഗാന്ധിയും ഞങ്ങളോടൊപ്പം ഭക്ഷണം കഴിച്ച് മഷ്റൂം ബിരിയാണി ആസ്വദിക്കുന്നുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ഈ നിമിഷം ഞങ്ങൾ ഒരിക്കലും മറക്കുകയില്ല. ഈ മഹത്തായ അവസരം ഞങ്ങള്‍ക്ക് നല്‍കിയതിന്‌ രാഹുൽ സർ, അങ്ങേക്ക് വളരെയധികം നന്ദി.'

   2018ൽ ആരംഭിച്ച ഈ ചാനലിൽ ആരോഗ്യകരമായ ഫ്രൂട്ട് സാലഡ്, മട്ടൻ കറി, ഗ്രാമീണ വിവാഹങ്ങൾക്കായി തയ്യാറാക്കിയ ഫിഷ് ഫ്രൈ തുടങ്ങി രസകരമായ വിഭവങ്ങൾ ഉൾപ്പെടെ ജനപ്രിയമായ നിരവധി വീഡിയോകള്‍ ഇതിനകം അണിയറപ്രവര്‍ത്തകര്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
   Published by:Joys Joy
   First published:
   )}