പർദ മാറ്റി സധൈര്യം വോട്ടു തേടൂ; ഹിസാറിലെ ബിജെപി സ്ഥാനാർഥിയെ അമ്പരപ്പിച്ച് ഗ്രാമവാസികൾ

ഹിസാറിലെ സംവരണ സീറ്റായ ഉക്ലാനയിലാണ് ആശ മത്സരിക്കുന്നത്. ജാട്ട് വിഭാഗക്കാരനായ ബിസിനസുകാരനെയാണ് ദളിത് വിഭാഗക്കാരിയായ ആശ വിവാഹം കഴിച്ചിരിക്കുന്നത്.

news18-malayalam
Updated: October 3, 2019, 3:17 PM IST
പർദ മാറ്റി സധൈര്യം വോട്ടു തേടൂ; ഹിസാറിലെ ബിജെപി സ്ഥാനാർഥിയെ അമ്പരപ്പിച്ച് ഗ്രാമവാസികൾ
news18
  • Share this:
ഹിസാർ: ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥിയായ ആശയെ അതിശയിപ്പിച്ചിരിക്കുകയാണ് ഭർത്താവിന്റെ ഗ്രാമമായ ഹിസാറിലെ ജനങ്ങൾ. ബിജെപി സ്ഥാനാർഥി ആശ ഖേഡാറിനോട് മുഖം മറയ്ക്കാതെ സധൈര്യം വോട്ട് തേടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഗ്രാമവാസികള്‍.

also read:ഗംഗയിലെ വിഗ്രഹ നിമഞ്ജനം തടഞ്ഞ് കേന്ദ്രം; 50000 രൂപ പിഴ

പരമ്പരാഗതമായി ഇവിടെയുള്ള വിവാഹിതകളായ സ്ത്രീകൾ വസ്ത്രത്തിന്റെ തലപ്പ് കൊണ്ട് മുഖം മറയ്ക്കണമെന്ന് നിർബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ പ്രചരണത്തിന് എത്തിയപ്പോൾ ആശയും ആ രീതി പിന്തുടർന്നു. എന്നാൽ മുഖം മറയ്ക്കാതെ തന്നെ വോട്ടുതേടാൻ ആശയോട് ഗ്രാമവാസികൾ ആവശ്യപ്പെടുകയായിരുന്നു.

ഹിസാറിലെ സംവരണ സീറ്റായ ഉക്ലാനയിലാണ് ആശ മത്സരിക്കുന്നത്. ജാട്ട് വിഭാഗക്കാരനായ ബിസിനസുകാരനെയാണ് ദളിത് വിഭാഗക്കാരിയായ ആശ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹശേഷം ഒരിക്കൽ പോലും മുഖം മറയ്ക്കാതെ ഭർത്താവിന്റെ ഗ്രാമത്തിൽ പോയിട്ടില്ലെന്ന് ആശ പറയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വോട്ടഭ്യർഥിക്കാനായി അവിടെ എത്തിയപ്പോള്‍ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിച്ചുവെന്ന് ആശ.

സംസ്കൃതത്തിലും ഇംഗ്ലീഷിലും മാസ്റ്റർ ഡിഗ്രിയുള്ള ആശ പിഎച്ച്ഡി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ്. 2007ലാണ് ആശ ബിജെപിയിൽ ചേർന്നത്.
First published: October 3, 2019, 3:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading