• HOME
  • »
  • NEWS
  • »
  • india
  • »
  • 'പ്രിയപ്പെട്ട കള്ളാ... അന്ത്യയാത്രയ്ക്ക് നിങ്ങളും ഇവിടേക്കാണെത്തുന്നത്'; ശ്മശാനത്തിലും മോഷണം നടത്തിയ കള്ളന് നാട്ടുകാരുടെ കത്ത്

'പ്രിയപ്പെട്ട കള്ളാ... അന്ത്യയാത്രയ്ക്ക് നിങ്ങളും ഇവിടേക്കാണെത്തുന്നത്'; ശ്മശാനത്തിലും മോഷണം നടത്തിയ കള്ളന് നാട്ടുകാരുടെ കത്ത്

മരിച്ചവരുടെ ഓർമ്മയ്ക്കായി അവരുടെ പ്രിയപ്പെട്ടവർ ശ്മശാനത്തിൽ ചെടികൾ നട്ടുവളർത്താറുണ്ട്. ഇത് നനയ്ക്കുന്നതിനായി പ്രദേശവാസികൾ തന്നെ പണം പിരിച്ചാണ് പൈപ്പും അനുബന്ധ സാധനങ്ങളും വാങ്ങിയത്

  • Last Updated :
  • Share this:
    'പ്രിയപ്പെട്ട കള്ളാ... അന്ത്യയാത്രയ്ക്ക് നിങ്ങളും ഇവിടേക്കാണെത്തുന്നത്'; ശ്മശാനത്തിലും മോഷണം നടത്തിയ കള്ളന് നാട്ടുകാരുടെ കത്ത്ഭോപ്പാൽ: ശ്മശാനത്തില്‍ നിന്നും സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടു പോയ കള്ളന് കത്തെഴുത്തി നാട്ടുകാർ. മോഷ്ടിച്ച സാധനങ്ങൾ എത്രയും വേഗം തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് 'വ്യത്യസ്തമായ'ഒരു മുന്നറിയിപ്പ് സന്ദേശമാണ് കത്തിലൂടെ നൽകിയിരിക്കുന്നത്.

    Also Read-ഗര്‍ഭിണിയായ യുവതി കാമുകന്‍റെ വിവാഹദിവസം മരിച്ചു; മരണകാരണം യുവാവ് ഗർഭച്ഛിദ്രത്തിനായി നല്‍കിയ ഗുളിക

    മധ്യ്രപദേശ് ബേതുലിലെ മൽക്കപുർ എന്ന ഗ്രാമത്തിലാണ് സംഭവം. ഇവിടെ ശ്മശാനത്തിൽ ചെടികൾക്ക് വെള്ളം നനയ്ക്കാനുപയോഗിച്ചിരുന്ന പൈപ്പുകളും വാൽവുകളും ഈയടുത്ത് മോഷണം പോയി. ജനങ്ങളിൽ നിന്ന് പിരിവെടുത്ത് വാങ്ങിയ സാധനങ്ങളായിരുന്നു ഇത്. മരിച്ചവരുടെ ഓർമ്മയ്ക്കായി അവരുടെ പ്രിയപ്പെട്ടവർ ശ്മശാനത്തിൽ ചെടികൾ നട്ടുവളർത്താറുണ്ട്. ഇത് നനയ്ക്കുന്നതിനായി പ്രദേശവാസികൾ തന്നെ പണം പിരിച്ചാണ് പൈപ്പും അനുബന്ധ സാധനങ്ങളും വാങ്ങിയത്. ഇത് ശ്മശാനത്തിനുള്ളിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നതും.

    Also Read-സുഹൃത്തുമായി പ്രണയം കടുത്തു; ഭർത്താവിനെ ഇല്ലാതാക്കാന്‍ യുവതി വാടകക്കൊലയാളികളെ ഏർപ്പെടുത്തി

    ഇത്ര കരുതലോടെ സൂക്ഷിച്ചിരുന്ന സാധനങ്ങൾ മോഷണം പോയതോടെ നാട്ടുകാരും ആകെ സങ്കടത്തിലായി. ഇതോടെയാണ് ഇവർ കള്ളന് കത്തെഴുതാൻ തീരുമാനിച്ചത്. 'പ്രിയപ്പെട്ട കള്ളാ' എന്ന് അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്ത് ഗ്രാമത്തിന്‍റെ വിവിധയിടങ്ങളിൽ ഒട്ടിക്കുകയും ചെയ്തിട്ടുണ്ട്.



    'പ്രിയപ്പെട്ട മോഷ്ടാവേ, ഒരു ദിവസം ഇതേ ശ്മശാനത്തിൽ തന്നെയാണ് അന്ത്യയാത്രയ്ക്കായി നിങ്ങൾക്കും എത്തേണ്ടത്. അതുകൊണ്ട് ഇവിടെ നിന്ന് മോഷ്ടിച്ച സാധനങ്ങൾ ആരുമറിയാതെ ദയവായി ഇവിടെത്തെന്നെ തിരികെയെത്തിക്കുക' എന്നാണ് കത്തിൽ പറയുന്നത്. കത്തുവായിക്കുന്ന കള്ളന്‍ മോഷണമുതൽ തിരികെയെത്തിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

    സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെയാണ് വൈകാരികമായ കുറിപ്പുമായി നാട്ടുകാർ രംഗത്തെത്തിയത്.
    Published by:Asha Sulfiker
    First published: