ഛണ്ഡിഗർ: ബോളിവുഡ് നടനും ബിജെപി സ്ഥാനാർഥിയുമായ സണ്ണി ഡിയോളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ചട്ടലംഘനം ന ടത്തിയതിനാണ് നോട്ടീസ് നൽകിയത്. നിശബ്ദ പ്രചരണം നിലനിൽക്കുന്നതിനിടെ വെള്ളിയാഴ്ച പത്താൻകോട്ടിൽ സണ്ണി ഡിയോൾ പൊതു സമ്മേളനം നടത്തിയിരുന്നു. ഇതിനെതിരെയാണ് നടപടി.
also read: മുസ്ലീം സ്ത്രീയോട് മുഖാവരണം മാറ്റാൻ ആവശ്യപ്പെട്ടു; ഡോക്ടറുടെ ജോലി തെറിച്ചു
200 ഓളം പേർ പങ്കെടുത്ത റാലിയിൽ മൈക്ക് ഉപയോഗിച്ചതായും കണ്ടെത്തി. നിശബ്ദ പ്രചരണത്തിനിടെ പൊതു സമ്മേളനം നടത്തി സണ്ണി ഡിയോൾ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ വ്യക്തമാക്കുന്നു.
പോളിംഗിന് 48 മണിക്കൂര്‍ മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കണമെന്നാണ് ചട്ടം. ഞായറാഴ്ചയാണ് അവസാനഘട്ട തെരഞ്ഞെടുപ്പ്. പഞ്ചാബിലെ 13 ലോക്സഭ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഗുരുദാസ്പൂരിലെ ബിജെപി സ്ഥാനാർഥിയാണ് ഡിയോൾ.\
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Election 2019, General elections 2019, Loksabha election, Loksabha election 2019, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019