ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഹിന്ദ്- മുസ്ലിം വീഡിയോയിലാണ് നടപടി. പ്രഥമദൃഷ്ട്യാ സാമുദായിക ഐക്യത്തെ തകർക്കുന്നതാണ് വീഡിയോ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.
ഫെബ്രുവരി മൂന്നിന് അപ് ചെയ്ത വീഡിയോക്കെതിരെ ബിജെപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ആം ആദ്മി പാർട്ടി ദേശീയ കൺവീനറോട് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് നോട്ടീസിനോട് പ്രതികരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തിയാൽ നടപടി എടുക്കുമെന്നും വ്യക്തമാക്കുന്നു.
എല്ലാ നഗര കോടതികളിലും കെജ്രിവാൾ മൊഹല്ല ക്ലിനിക്കുകൾ വാഗ്ദാനം ചെയ്തതിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച അപലപിച്ചിരുന്നു. അത്തരം പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഇത് മുന്നറിയിപ്പ് നൽകുന്നു. ശനിയാഴ്ചയാണ് ഡല്ഡഹി തെരഞ്ഞെടുപ്പ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.