നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Viral Video| ഓടുന്ന ട്രെയിനിൽ നിന്ന് 12കാരി താഴെ വീണു; ജീവൻ രക്ഷിച്ച് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ

  Viral Video| ഓടുന്ന ട്രെയിനിൽ നിന്ന് 12കാരി താഴെ വീണു; ജീവൻ രക്ഷിച്ച് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ

  girl rescued

  girl rescued

  • Share this:
   മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് വീണ 12 കാരിക്ക് രക്ഷകനായത് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ. മുംബൈയിലാണ് സംഭവം. ബൈക്കുളയിൽ ഇറങ്ങുന്നതിനായി വാതില്‍ക്കൽ നിൽക്കുകയായിരുന്ന പെൺകുട്ടി പെട്ടെന്ന് ബോധരഹിതയായി വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്.

   മദൻപുര സ്വദേശിയായ 12കാരിയാണ് അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീണത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന റെയിൽവെ പൊലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു. നവംബർ 26നാണ് സംഭവം ഉണ്ടായത്. അമ്മയ്ക്കൊപ്പം മുംബൈയിലെ അമ്മൂമ്മയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു പെൺകുട്ടി.

   ബൈക്കുളയിൽ ഇറങ്ങുന്നതിനായി വാതിൽക്കൽ നിന്ന പെൺകുട്ടി പെട്ടെന്ന് ബോധരഹിതയായി വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലൂടെ ട്രാക്കിലേക്ക് വീഴുമായിരുന്ന പെൺകുട്ടിയെ ഉടൻ തന്നെ റെയ്ൽവേ പൊലീസ് ഉദ്യോഗസ്ഥനായ ജയന്ത് വാക്ഡേ കൈയ്യിൽ പിടിച്ച് വലിച്ച് പ്ലാറ്റ്ഫോമിലേക്ക് ഇടുകയായിരുന്നു.   സ്ട്രക്ചറിന് കാത്തു നിൽക്കാതെ പെൺകുട്ടിയെ സ്റ്റേഷന് പുറത്തെത്തിച്ച് ടാക്സിയിൽ കയറ്റി ഉടൻ തന്നെ ജെജെ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കും കൈക്കും നിസാര പരിക്കേറ്റ പെണ്‍കുട്ടി അന്ന് തന്നെ ഡിസ്ചാർജ് ആയി.
   Published by:Gowthamy GG
   First published: