Viral Video | അസ്സമിൽ ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുത്ത് കടുവ; ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്
കടുവയെ മയക്കുവെടി വച്ച് പിടികൂടണമോ അല്ലെങ്കിൽ ജനവാസമേഖലയിൽ നിന്നും തുരത്തണോ എന്നത് സംബന്ധിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്ന് അധികൃതര്‍

Image for representation.
- News18 Malayalam
- Last Updated: November 25, 2020, 11:17 AM IST
ദിസ്പുർ: അസ്സമിൽ കടുവയുടെ ആക്രമണത്തിൽ നാട്ടുകാരായ രണ്ട് പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാവിലെ സോണിത്പുരിലെ ബോർഗുരി മേഖലയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കാസിരംഗ നാഷണൽ പാർക്കിലെ വനമേഖലയിൽ നിന്നും ജനവാസ മേഖലയിലേക്ക് എത്തപ്പെടതാണ് ഈ ബംഗാൾ കടുവയെന്നാണ് സൂചന. വനപ്രദേശം വിട്ടെത്തിയ ജീവി കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് ചുറ്റിത്തിരിയുന്നതായാണ് റിപ്പോർട്ട്.
Also Read-അമ്മക്കടുവ ചത്തു; കരച്ചില് നിര്‍ത്താതെ മൂന്നാഴ്ച്ച പ്രായമുള്ള കടുവ കുഞ്ഞുങ്ങള്‍ കഴിഞ്ഞ ദിവസം ഈ കടുവ ആളുകളെ ആക്രമിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ആളുകൾക്ക് നേരെ കുതിച്ചു പാഞ്ഞെത്തിയ കടുവ, ഒരാളുടെ മേൽ ചാടി വീണ് ആക്രമിക്കുന്നു. പെട്ടെന്ന് നില തെറ്റി ഇയാൾ താഴേക്ക് വീഴുന്നതുമാണ് ദൃശ്യങ്ങളിൽ. കടുവയുടെ ആക്രമണത്തിൽ രണ്ട് വയസുള്ള ഒരു കുഞ്ഞിനും പരിക്കുകളുണ്ട്.
പ്രദേശവാസികൾ പറയുന്നതനുസരിച്ച് ബോര്ഗുരിയിലെ ഒരു താമസക്കാരന്റെ വീടിന് സമീപത്തായാണ് കടുവയെ ആദ്യം കണ്ടത്. ഇവിടെ വച്ചാണ് ഇയാളുടെ രണ്ടുവയസുള്ള കുഞ്ഞിനെ ആക്രമിച്ചത്. ഇതിന് പിന്നാലെ മുളങ്കാട്ടിൽ അഭയം തേടിയ കടുവ, ഓടിക്കൂടിയ ആൾക്കൂട്ടം കണ്ട് ഭയന്നാണ് ഇവർക്ക് നേരെ പാഞ്ഞടുത്തത്. റിക്ഷാ ഡ്രൈവറായ അലിക്കാണ് ഈ ആക്രമണത്തിൽ പരിക്കേറ്റത്.
വിവരം അറിഞ്ഞെത്തിയ ഫോറസ്റ്റ് അധികൃതർ കടുവയെ പിടികൂടുന്നതിനായുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്നാണ് അറിയിച്ചത്. കാസിരംഗ നാഷണൽ പാർക്കിൽ നിന്നോ നമേരി നാഷണൽ പാർക്ക് ആൻഡ് ഫോറസ്റ്റ് റിസർവിൽ നിന്നോ ഒറ്റതിരിഞ്ഞെത്തിയതാകാം ജീവിയെന്നാണ് ഇവർ സംശയിക്കുന്നത്. ജനവാസ മേഖലയ്ക്ക് സമീപത്തെ മുളങ്കാടില്‍ അഭയം തേടിയ ജീവിയെ മയക്കു വെടി വച്ചു വീഴ്ത്താനുള്ള പദ്ധതികളിലാണ് വനംവകുപ്പ് അധികൃതർ. മയക്കുവെടി വയ്ക്കുന്നതിനായുള്ള വിദഗ്ധ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
കടുവയെ മയക്കുവെടി വച്ച് പിടികൂടണമോ അല്ലെങ്കിൽ ജനവാസമേഖലയിൽ നിന്നും തുരത്തണോ എന്നത് സംബന്ധിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും അധികൃതര്‍ പറയുന്നു. അടഞ്ഞ സ്ഥലങ്ങളിലാണെങ്കിൽ ഇവയെ മയക്കുവെടി വച്ച് പിടികൂടാൻ എളുപ്പമാകും എന്നാൽ തുറസായ സ്ഥലങ്ങളിൽ വച്ച് ഇതിന് ശ്രമിച്ചാൽ വെടികൊണ്ട ശേഷം കടുവ ഓടാൻ സാധ്യതയുണ്ടെന്നും ഇത് കൂടുതൽ പ്രശ്നങ്ങൾക്കിടയാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Also Read-അമ്മക്കടുവ ചത്തു; കരച്ചില് നിര്‍ത്താതെ മൂന്നാഴ്ച്ച പ്രായമുള്ള കടുവ കുഞ്ഞുങ്ങള്‍
പ്രദേശവാസികൾ പറയുന്നതനുസരിച്ച് ബോര്ഗുരിയിലെ ഒരു താമസക്കാരന്റെ വീടിന് സമീപത്തായാണ് കടുവയെ ആദ്യം കണ്ടത്. ഇവിടെ വച്ചാണ് ഇയാളുടെ രണ്ടുവയസുള്ള കുഞ്ഞിനെ ആക്രമിച്ചത്. ഇതിന് പിന്നാലെ മുളങ്കാട്ടിൽ അഭയം തേടിയ കടുവ, ഓടിക്കൂടിയ ആൾക്കൂട്ടം കണ്ട് ഭയന്നാണ് ഇവർക്ക് നേരെ പാഞ്ഞടുത്തത്. റിക്ഷാ ഡ്രൈവറായ അലിക്കാണ് ഈ ആക്രമണത്തിൽ പരിക്കേറ്റത്.
ജനക്കൂട്ടത്തെ ഓടിച്ചാക്രമിച്ച് കടുവ. അസമിലുണ്ടായ കടുവ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്#Assam #TigerAttack pic.twitter.com/igSIwLbljN
— News18 Kerala (@News18Kerala) November 25, 2020