നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ബാലിയിൽ താമസിച്ചിരുന്ന മുറി അക്ഷരാർത്ഥത്തില്‍ 'കാലിയാക്കി' ഇന്ത്യൻ കുടുംബം: കയ്യോടെ പിടിച്ച് ഹോട്ടൽ അധികൃതർ

    ബാലിയിൽ താമസിച്ചിരുന്ന മുറി അക്ഷരാർത്ഥത്തില്‍ 'കാലിയാക്കി' ഇന്ത്യൻ കുടുംബം: കയ്യോടെ പിടിച്ച് ഹോട്ടൽ അധികൃതർ

    ഹാങർ ഉൾപ്പെടെ എടുക്കാൻ പറ്റുന്ന വസ്തുക്കൾ മുഴുവന്‍ കുടുംബം പാക്ക് ചെയ്തു എന്ന് ഹോട്ടൽ അധികൃതർ

    bali hotel

    bali hotel

    • News18
    • Last Updated :
    • Share this:
      ഹോട്ടൽ മുറിയിലെ വസ്തുക്കളുമായി കടന്നുകളയാൻ ശ്രമിച്ച ഇന്ത്യൻ കുടുംബത്തെ കയ്യോടെ പിടിച്ച് ബാലിയിലെ ഹോട്ടൽ അധിക‍ൃതർ. ഹോട്ടൽ മുറി കാലിയാക്കുക എന്നത് അക്ഷരാർത്ഥത്തിൽ പാലിക്കുകയായിരുന്നു ഈ കുടുംബം. ഇലക്ട്രോണിക് വസ്തുക്കൾ, അലങ്കാര വസ്തുക്കൾ, ടവലുകൾ എന്നു വേണ്ട മുറിയിൽ നിന്ന് എന്തൊക്കെ എടുക്കാൻ പറ്റുമോ എല്ലാം പാക്ക് ചെയ്തായിരുന്നു ഇവർ മുറി ഒഴിഞ്ഞത്.

      Also Read-രണ്ട് പഴത്തിന് 442 രൂപ: ആഢംബര ഹോട്ടലിന് 25000 രൂപ പിഴ

      എന്നാൽ പോകാനുള്ള വണ്ടിയിൽ ലഗേജ് കയറ്റുന്നതിനിടെ ഹോട്ടൽ അധികൃതർ ഇവരെ കയ്യോടെ പിടി കൂടുകയായിരുന്നു. ഹോട്ടൽ അധികൃതർ ഇവരുടെ സ്യൂട്ട് കേസുകൾ പരിശോധിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഹാങർ ഉൾപ്പെടെ എടുക്കാൻ പറ്റുന്ന വസ്തുക്കൾ മുഴുവന്‍ കുടുംബം പാക്ക് ചെയ്തു എന്ന് അധികൃതർ വീഡിയോയിൽ പറയുന്നു.

      Also Read-കൃത്രിമപ്പല്ല് മോഷ്ടിച്ചു: യുഎസിൽ സ്ത്രീ അറസ്റ്റിൽ

      ഹോട്ടൽ അധികൃതർ പരിശോധന തുടരുന്നതിനിടെ തങ്ങൾ ഇതിനൊക്കെ പണം തരാമെന്ന് ഒരു സ്ത്രീ പറയുന്നുണ്ട്. എത്ര രൂപ വേണമെങ്കിലും തരാൻ തയ്യാറാണെന്ന് ഒരു പുരുഷനും പറയുന്നത് കാണാം. പെൺ‌കുട്ടികൾ ഉള്‍പ്പെടെ ഒരു സംഘമായാണ് കുടുംബം ബാലിയിലെത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. എത്ര ലക്ഷം വേണമെങ്കിലും തരാം എന്ന് ഇവർ പറയുന്നുണ്ടെങ്കിലും അധികൃതർ അതിന് വഴങ്ങിയില്ല..



      അതേസമയം വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കുടുംബത്തിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. രാജ്യത്തെ നാണം കെടുത്തുന്ന ഇത്തരം ആളുകളെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്നാണ് ഒരു കൂട്ടർ ആവശ്യപ്പെടുന്നത്. മോഷണം നടത്തിയ ശേഷം പണം നൽകാമെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് മറ്റൊരു വിഭാഗം ചോദിക്കുന്നത്.

      ഹേമന്ത് എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. ' ഈ കുടുംബം ഹോട്ടലിലെ വസ്തുക്കൾ മോഷ്ടിച്ച് പിടിയിലായിരിക്കുകയാണ്.. ഇന്ത്യയെ നാണം കെടുത്തുന്ന സംഭവം.. ഇന്ത്യൻ പാസ്പോർട്ട് കൈവശം വയ്ക്കുന്ന നമ്മൾ ഓരോരുത്തരും ആ ദേശത്തിന്റെ അംബാസഡർമാരാണ്.. അതനുസരിച്ച് വേണം പെരുമാറേണ്ടത്... രാജ്യത്തിന്റെ വിശ്വാസ്യത നശിപ്പിക്കുന്ന ആളുകളുടെ പാസ്പോർട്ട് റദ്ദു ചെയ്യണം' എന്നാണ് വീഡിയോ ഷെയർ ചെയ്ത് ഹേമന്ത് കുറിച്ചത്.

      First published:
      )}