നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിരാട് കോഹ്ലിക്കും ഇന്ത്യൻ ടീമിനും 'കോഴിക്കോട് ആസ്ഥാനമായ സംഘടന'യുടെ ഭീകരാക്രമണ ഭീഷണി

  വിരാട് കോഹ്ലിക്കും ഇന്ത്യൻ ടീമിനും 'കോഴിക്കോട് ആസ്ഥാനമായ സംഘടന'യുടെ ഭീകരാക്രമണ ഭീഷണി

  കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ‘ഓൾ ഇന്ത്യ ലഷ്കർ’ എന്ന ഭീകര സംഘടനയുടെ പേരിലാണ് കത്ത്.

  kohli_india

  kohli_india

  • Share this:
   ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ക്യാപ്റ്റൻ വിരാട് കോഹ്ലിക്കുമെതിരെ ഭീകരാക്രമണ ഭീഷണി. ദേശീയ അന്വേഷണ ഏജൻസിക്കാണ് ‘കോഴിക്കോട് ആസ്ഥാനമായുള്ള’ സംഘടനയുടെ ഭീഷണി കത്ത് ലഭിച്ചത്. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായാണ് എൻഐഎയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചത്.

   എൻഐഎ കത്ത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് കൈമാറി. പരമ്പരയിലെ ആദ്യ മത്സരം നവംബർ മൂന്നിന് ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ ഡൽഹി പൊലീസിന് നിർദ്ദേശം നൽകി.

   Also Read- BREAKING: ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു; മരിച്ചത് തമിഴ്‌നാട് സ്വദേശി മണിവാസകം

   കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ‘ഓൾ ഇന്ത്യ ലഷ്കർ’ എന്ന ഭീകര സംഘടനയുടെ പേരിലാണ് കത്തയച്ചിരിക്കുന്നത്. ഇങ്ങനെയൊരു സംഘടന നിലവിലുള്ളതായി ആർക്കും അറിവില്ല. ഈ സാഹചര്യത്തിൽ കത്ത് വ്യാജമാകാനുള്ള സാധ്യതയുണ്ടെങ്കിലും താരങ്ങളുടെ സുരക്ഷാ വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്.

   ഡൽഹിയിൽ നടക്കുന്ന ഒന്നാം ട്വന്റി20യിൽ സ്റ്റേഡിയത്തിലെത്താൻ സാധ്യതയുള്ള ചില രാഷ്ട്രീയക്കാർക്കെതിരെയും കത്തിൽ പരാമർശമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നേതാവ് എൽ കെ അധ്വാനി, ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് എന്നിവരുടെ പേരുകളും കത്തിൽ പരാമർശിക്കുന്നു.

   First published:
   )}