ന്യൂഡല്‍ഹി: പാകിസ്ഥാന് ഇന്ത്യക്ക് കൈമാറിയ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ ഹൃദയത്തില്‍ സ്വീകരിച്ച് ഇന്ത്യ. രാത്രി 9.15 ഓടെയായിരുന്നു കൈമാറല്‍ രേഖകള്‍ പൂര്‍ത്തിയാക്കി പാകിസ്ഥാന് വാഗാ അതിര്‍ത്തിയില്‍വെച്ച് അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. അഭിനന്ദന് തിരിച്ചെത്തുന്നതുവരെ താന്‍ ഭയത്തിലായിരുന്നെന്നും ഇന്ത്യക്ക് മകനെ തിരിച്ച് കിട്ടയതില്‍ സന്തോഷിക്കുന്നെന്നും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു ഗംഭീറിന്റെ പ്രതികരണം. 'അഭിനന്ദന് തിരിച്ചെത്തുംവരെ താന്‍ ഭയത്തിലായിരുന്നു. എന്നാല്‍ ഇന്ത്യക്ക് മകനെ തിരിച്ചുകിട്ടിയതില്‍ സന്തോഷിക്കുന്നു' ഗംഭീര്‍ ട്വീറ്റ് ചെയ്തു. നേരത്തെ പുല്‍വാമ ഭീകരാക്രണം ഉണ്ടായ സമയം മുതല്‍ വിഷയത്തില്‍ പ്രതികരിക്കുന്ന താരങ്ങളാണ് ഗംഭീറും സെവാഗും.
നിങ്ങളെപോലെ ഒരാളെ ലഭിച്ചതില്‍ അഭിമാനം തോന്നുന്നുവെന്നായിരുന്നു ഗൗതംഗംഭീറിന്റെ ട്വീറ്റ്. 'നിങ്ങലെപ്പോലെയൊരാളെ ലഭിച്ചതില്‍ അഭിമാനിക്കുന്നു. നിങ്ങളെക്കുറിച്ചോര്‍ത്ത് ഉള്ളില്‍ അഭിമാനം നിറയുകയാണ്. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു' അഭിനന്ദന്റെ ചിത്രത്തോടൊപ്പം സെവാഗ് കുറിച്ചു.
ബുധനാഴ്ചയായിരുന്നു അഭിനന്ദന് പാക് പിടിയിലാകുന്നത്. രണ്ടുദിവസം കസ്റ്റഡിയില്‍ കഴിഞ്ഞ അദ്ദേഹത്തെ ഇന്ന് വൈകീട്ട് 5.20 ഓടെയാണ് വാഗാ അതിര്‍ത്തിയിലെത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.