LIVE NOW

Visakhapatnam Gas Leak LIVE Updates: മരണം പതിനൊന്നായി; മരിച്ചവരുടെ കുടുംബത്തിന് 1കോടി രൂപ നഷ്ടപരിഹാരം

അപകടത്തെ തുടർന്ന് ആശുപത്രിലായവരുടെ പ്രാഥമിക ചികിത്സയ്ക്ക് 25,000 രൂപയും രണ്ടോ അതിലധികമോ ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരുന്നവർക്ക് 1 ലക്ഷം രൂപയും വെന്റ്ലേറ്ററിൽ കഴിയുന്നവർക്ക് 10 ലക്ഷം രൂപയും ആന്ധ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

Malayalam.news18.com | May 7, 2020, 3:39 PM IST
facebook Twitter Linkedin
Last Updated May 7, 2020
auto-refresh
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടത്ത് രാസ നിര്‍മാണഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് രണ്ടു കുട്ടികൾ ഉൾപ്പെടെ പതിനൊന്നു പേർ മരിച്ചു. ആർ.ആർ വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഫാക്ടറി 40 ദിവസങ്ങൾക്കു ശേഷം തുറന്നപ്പോഴാണ് ദുരന്തം ഉണ്ടായത്.

മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. അപകടത്തെ തുടർന്ന് ആശുപത്രിലായവരുടെ പ്രാഥമിക ചികിത്സയ്ക്ക് 25,000 രൂപയും രണ്ടോ അതിലധികമോ ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരുന്നവർക്ക് 1 ലക്ഷം രൂപയും വെന്റ്ലേറ്ററിൽ കഴിയുന്നവർക്ക് 10 ലക്ഷം രൂപയും ആന്ധ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
Read More
11:47 am (IST)
Load More



 
corona virus btn
corona virus btn
Loading