നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Better.com CEO Vishal Garg | സൂം കോളിലൂടെ ജീവനക്കാരെ പിരിച്ചുവിട്ടു; മാപ്പു പറഞ്ഞതിന് പിന്നാലെ അവധിയില്‍ പ്രവേശിച്ച് Better.com CEO

  Better.com CEO Vishal Garg | സൂം കോളിലൂടെ ജീവനക്കാരെ പിരിച്ചുവിട്ടു; മാപ്പു പറഞ്ഞതിന് പിന്നാലെ അവധിയില്‍ പ്രവേശിച്ച് Better.com CEO

  സൂം കോളില്‍ ജീവനക്കാരെ പിരിച്ചുവിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  • Share this:
   ന്യൂഡല്‍ഹി: ഒരൊറ്റ സൂം കോളില്‍ 900 ജീവനക്കാരെ പിരിച്ചുവിട്ടനടപടിയ്ക്ക് പിന്നാലെ അവധിയില്‍ പ്രവേശിച്ച് ബെറ്റര്‍ ഡോട്ട് കോം സിഇഒ വിശാല്‍ ഗാര്‍ഗ്‌ബെറ്റര്‍. സൂം കോളില്‍ ജീവനക്കാരെ പിരിച്ചുവിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിഇഒയുടെ നടപടിയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

   അതേസമയം ജീവനക്കാരെ പിരിച്ചുവിട്ടതില്‍ വിശാല്‍ ഗാര്‍ഗ്‌ബെറ്റര്‍ അദ്ദേഹം മാപ്പ് ചോദിച്ചിരുന്നു. ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള വാര്‍ത്ത പുറത്തുവിട്ട രീതി തെറ്റായിപ്പോയി. അതൊരു മോശം സാഹചര്യത്തെ കൂടുതല്‍ മോശമാക്കി. ജീവനക്കാരെ പുറത്താക്കിയ രീതി വിഷമകരമായ സാഹചര്യം സൃഷ്ടിച്ചെന്ന് ഞാന്‍ മനസ്സിലാക്കുന്നു. വിപണി, ജീവനക്കാരുടെ പ്രകടനം, ഉത്പാദന ക്ഷമത എന്നിവയാണ് തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍. ജീവനക്കാരോട് ക്ഷമ ചോദിക്കുന്നുവെന്നും വിശാല്‍ പറഞ്ഞിരുന്നു.

   Also Read-Better.com CEO Vishal Garg | സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട്  Better.com; സിഇഒ വിശാൽ ഗാർഗിന്റെ വീഡിയോ വൈറൽ

   ഇതിനുപിന്നാലെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിക്കുന്നത്. ജീവനക്കാര്‍ക്ക് നല്‍കിയ മെയിലിലാണ് അദ്ദേഹം അവധിയില്‍ പ്രവേശിക്കുന്ന കാര്യം പറയുന്നത്. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെവിന്‍ റയാന്‍ കമ്പനിയുടെ ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ബെറ്റര്‍ ഡോട്ട് കോം ഡയറക്ടര്‍ ബോര്‍ഡ് ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പറയുന്നു.

   സൂം കോളില്‍ പങ്കെടുത്തിരുന്ന ഒരാള്‍ ഇത് റെക്കോര്‍ഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒന്‍പത് ശതമാനത്തോളം ജീവനക്കാരെയാണ് ഗാര്‍ഗ് പിരിച്ചുവിട്ടത്. 2016ലാണ് വിശാല്‍ ഗാര്‍ഗ് Better.com സ്ഥാപിച്ചത്.
   Published by:Jayesh Krishnan
   First published:
   )}