നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Demonetisation | നോട്ടു നിരോധിച്ചത് അറിഞ്ഞില്ല; 65,000 രൂപയുടെ അസാധു നോട്ടുകള്‍ മാറ്റി നല്‍കണമെന്ന ആവശ്യവുമായി കാഴ്ച്ചയില്ലാത്ത യാചകന്‍

  Demonetisation | നോട്ടു നിരോധിച്ചത് അറിഞ്ഞില്ല; 65,000 രൂപയുടെ അസാധു നോട്ടുകള്‍ മാറ്റി നല്‍കണമെന്ന ആവശ്യവുമായി കാഴ്ച്ചയില്ലാത്ത യാചകന്‍

  താന്‍ വര്‍ഷങ്ങളായി ഭിക്ഷ യാചിച്ച് സമ്പാദിച്ച ഈ തുക തന്റെ ജീവിതകാലത്തെ സമ്പാദ്യമാണെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.

  • Share this:
   2016 നവംബര്‍ 8നായിരുന്നു ഇന്ത്യന്‍ ജനതയെ ഒന്നടങ്കം പരിഭ്രാന്തിയിലാഴ്ത്തി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നിലവിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത്. ഈ അപ്രതീക്ഷിത നടപടിയിലൂടെ, രാജ്യത്തെ കള്ളപ്പണ ശ്രോതസ്സുകൾ ഇല്ലാതെയാകുമെന്നും തീവ്രവാദത്തിനും മറ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന കള്ളനോട്ടുകളുടെ നിര്‍മ്മാണവും വിതരണവും കുറയുമെന്നുമായിരുന്നു പ്രധാനമന്ത്രി അവകാശപ്പെട്ടത്. കൈവശമുള്ള പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സമയവും നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് നാം നോട്ടു നിരോധനത്തിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ പടിവാതിലില്‍ നില്‍ക്കുമ്പോഴും രാജ്യത്തിന്റെ പലഭാഗത്തു നിന്നും നിരോധിക്കപ്പെട്ട നോട്ടുകളുമായി പലരും എത്താറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

   കാഴ്ചയ്ക്ക് തകരാറുള്ള അറുപത്തിയഞ്ചുകാരനായ വയോധികന്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലാ കളക്ടര്‍ക്ക് മുന്‍പാകെ ഒരു നിവേദനം സമര്‍പ്പിച്ചു. തന്റെ കൈവശമുള്ള 65,000 രൂപ വരുന്ന 1000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ (അസാധുവാക്കപ്പെട്ട നോട്ടുകള്‍), മാറ്റി പുതിയ നോട്ടുകൾ സ്വീകരിക്കാൻ സഹായിക്കണമെന്നാണ് ആ നിവേദനത്തിലെ ആവശ്യം. താന്‍ വര്‍ഷങ്ങളായി ഭിക്ഷ യാചിച്ച് സമ്പാദിച്ച ഈ തുക തന്റെ ജീവിതകാലത്തെ സമ്പാദ്യമാണെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.

   Also read- Actor Vijay പഞ്ചായത്തിൽ വിജയ് മക്കൾ ഇയക്കത്തിന് 115 സീറ്റ്; വിജയ് ദളപതിയാകുമോ?

   കൃഷ്ണഗിരി ജില്ലയിലെ ചിന്നഗൗണ്ടനൂർ ഗ്രാമത്തിൽ നിന്നുള്ളയാളാണ് 65കാരനായ ചിന്നക്കണ്ണ്. അഞ്ചാം വയസ്സുമുതൽ ചിന്നക്കണ്ണ് കാഴ്ച വൈകല്യം മൂലം കഷ്ടപ്പെടുന്നുണ്ട്. തന്റെ ഗ്രാമത്തിലെ ഒരു കുടിലിൽ ഒറ്റയ്ക്ക് താമസിക്കുന്ന ചിന്നക്കണ്ണ് ഭിക്ഷാടനത്തിലൂടെയാണ് ഉപജീവനം നടത്തിയിരുന്നത്. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചിന്നക്കണ്ണിനോട് ആരാഞ്ഞപ്പോൾ, നാല് വർഷങ്ങൾക്ക് മുൻപ് തനിക്ക് ചില അസുഖങ്ങൾ ബാധിക്കുകയുണ്ടായി എന്നും, അതിന്റെ പരിണിതഫലമായി ഓർമ്മക്കുറവ് ഉണ്ടായി എന്നും തന്റെ ജീവിതകാല സമ്പാദ്യമായ 65,000 രൂപ എവിടെയാണ് സൂക്ഷിച്ചതെന്ന് താൻ മറന്നു പോയി എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൂടാതെ ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് തനിക്ക് സൂക്ഷിച്ച് വെച്ചിരുന്ന പണം കണ്ടെത്താൻ സാധിച്ചെതെന്നും ന്യൂസ് 18 നോട് സംസാരിച്ചപ്പോൾ ചിന്നക്കണ്ണ് അവകാശപ്പെട്ടു. വളരെ താമസിച്ചാണ് നോട്ട് അസാധുവാക്കൽ കാരണം തന്റെ ആജീവനാന്ത സമ്പാദ്യം ഇനി ഉപയോഗിക്കാനാകില്ലെന്ന് ചിന്നക്കണ്ണ് മനസ്സിലാക്കിയത്.

   തനിക്ക് ലഭിച്ച പരാതി കളക്ടർ ജില്ലാ റെവന്യൂ ഓഫീസർക്ക് കൈമാറി. ജില്ലാ റെവന്യൂ ഓഫീസര്‍ ചിന്നക്കണ്ണിന്റെ പരാതി റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുന്നതിനായി, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ക്ക് കൈമാറി. എന്നാല്‍ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ച് ഈ നോട്ടുകള്‍ ഇനി മാറിയെടുക്കാന്‍ സാധിക്കുകയില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും ജില്ലാ ലീഡ് ബാങ്ക് പരാതി ആർബിഐക്ക് കൈമാറുമെന്നും അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുമെന്നുമാണ് ഇവരെ ഉദ്ധരിച്ച് കൊണ്ട് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത്.

   Also read- Online Shopping | ഓർഡർ ചെയ്തത് ഫുട്‍ബോൾ സ്റ്റോക്കിങ്, കൈയിൽ കിട്ടിയത് പാഡഡ് ബ്രാ! അനുഭവം പങ്കുവെച്ച് ഉപഭോക്താവ്

   തന്റെ വാര്‍ദ്ധക്യ കാലത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ തുക സൂക്ഷിച്ചതെന്ന് ചിന്നക്കണ്ണ് തന്റെ നിവേദനത്തില്‍ പറയുന്നു. നോട്ട് അസാധുവാക്കലിനെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ല എന്നും ചിന്നക്കണ്ണ് നിവേദനത്തില്‍ ബോധിപ്പിക്കുന്നു. ഒപ്പം തന്റെ കൈവശമുള്ള പഴയ നോട്ടുകൾ പുതിയ കറന്‍സികളാക്കി മാറ്റി നല്‍കാന്‍ അധികൃതര്‍ സഹായിക്കണമെന്നും നിവേദനത്തില്‍ ചിന്നക്കണ്ണ് അഭ്യര്‍ത്ഥിച്ചു.
   Published by:Naveen
   First published:
   )}