നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'സർക്കാർവിരുദ്ധ പ്രവർത്തനം'; വിശ്വഭാരതി സർവകലാശാലയിലെ ബംഗ്ലാദേശി വിദ്യാർത്ഥിയോട് ഇന്ത്യ വിടാൻ നിർദ്ദേശം

    'സർക്കാർവിരുദ്ധ പ്രവർത്തനം'; വിശ്വഭാരതി സർവകലാശാലയിലെ ബംഗ്ലാദേശി വിദ്യാർത്ഥിയോട് ഇന്ത്യ വിടാൻ നിർദ്ദേശം

    എന്നാൽ, ഇന്ത്യാ - വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതായി കത്തിൽ എവിടെയും പരാമർശമില്ല.

    വിശ്വഭാരതി സർവകലാശാല

    വിശ്വഭാരതി സർവകലാശാല

    • News18
    • Last Updated :
    • Share this:
      കൊൽക്കത്ത: സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപെട്ട ബംഗ്ലാദേശി വിദ്യാർത്ഥിക്ക് ഇന്ത്യ വിടാൻ നിർദ്ദേശം. വിശ്വഭാരതി സർവകലാശാലയിലെ ഡിസൈൻ ബിരുദ വിദ്യാർത്ഥിയായ അഫ്സാര അനിക മീമിനാണ് ഇന്ത്യ വിടാൻ നിർദ്ദേശം ലഭിച്ചത്. തന്‍റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ പൗരത്വ നിയമഭേദഗതിക്ക് എതിരായ പോസ്റ്ററുകൾ ഇവർ അപ് ലോഡ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യ വിടാൻ ഇവർക്ക് നിർദ്ദേശം ലഭിച്ചത്.

      ബംഗ്ലാദേശിലെ കുസ്തിയ ജില്ലയിലെ നിന്നാണ് മീം ഇവിടെ 2018ൽ പഠനത്തിനായി എത്തിയത്. ഫെബ്രുവരി 25നാണ് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചത്. നോട്ടീസ് ലഭിച്ചപ്പോൾ ശരിക്കും നടുങ്ങിപ്പോയെന്ന് മീം വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ഇക്കാര്യം ഇവർ ആരുമായും പങ്കുവെച്ചില്ല. പിന്നീട് അടുത്ത സുഹൃത്തുക്കളെ അറിയിച്ചപ്പോൾ സി പി എം മുൻ മേയറും അഭിഭാഷകനുമായ ബികാഷ് രഞ്ജൻ ഭട്ടാചാര്യയുമായും അഭിഭാഷകനായ ഷമീം അഹ്മദുമായും ബന്ധപ്പെടാൻ അവർ ഉപദേശിച്ചു. അതേസമയം, നിരന്തരം ശ്രമിച്ചിട്ടും ഈ വിഷയത്തിൽ മീമിന്‍റെ പ്രതികരണം ലഭ്യമല്ല.

      പൗരത്വ നിയമ ഭേദഗതിയിലും ഡൽഹിയിലെ പൊലീസ് നിഷ്ക്രിയത്വത്തിലും ആശങ്ക; യുഎൻ മനുഷ്യാവകാശ ഹൈകമ്മീഷൻ

      ഫെബ്രുവരി 14ന് അയച്ചിരിക്കുന്ന കത്തിൽ മീം ബംഗ്ലാദേശി പാസ്പോർട്ട് കൈവശം വെയ്ക്കുന്നുണ്ടെന്നും സ്റ്റുഡന്‍റ് വിസയിലാണ് ഇന്ത്യയിലെ വിശ്വഭാരതി സർവകലാശാലയിൽ എത്തിയിരിക്കുന്നതെന്നും സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയെന്നും വ്യക്തമാക്കുന്നു. ഇത് വിസ ലംഘിക്കുന്നതിലേക്ക് നയിച്ചെന്നും അതിനാൽ 15 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നും നിർദ്ദേശമുണ്ട്. അല്ലാത്തപക്ഷം 1946ലെ വിദേശിനിയമം പരിഗണിച്ച് വിചാരണ ചെയ്യും.

      എന്നാൽ, ഇന്ത്യാ - വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതായി കത്തിൽ എവിടെയും പരാമർശമില്ല. അതേസമയം, സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ നീക്കത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മീമിന്‍റെ അഭിഭാഷകനായ ഷമീം അഹമ്മദ് ന്യൂസ് 18നോട് പറഞ്ഞു. ജനുവരി എട്ടിന് ബി ജെ പി എംപി സ്വപൻ ദാസ് ഗുപ്ത കാമ്പസ് സന്ദർശിച്ചപ്പോൾ മീം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിനാണ് ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ഒരു ഫാക്കൽറ്റി അംഗം പറഞ്ഞു.
      First published:
      )}