• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഒരു സ്ത്രീയെയും അപമാനിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല'; ഒടുവിൽ വിവേക് ഒബ്റോയിയുടെ ഖേദപ്രകടനം

'ഒരു സ്ത്രീയെയും അപമാനിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല'; ഒടുവിൽ വിവേക് ഒബ്റോയിയുടെ ഖേദപ്രകടനം

നടൻ വിവേക് ഒബ്റോയി

നടൻ വിവേക് ഒബ്റോയി

  • News18
  • Last Updated :
  • Share this:
    വിവാദ ട്വിറ്റർ പോസ്റ്റിന്റെ പേരിൽ നടൻ വിവേക് ഒബ്റോയി ക്ഷമ ചോദിച്ചു. വിവാദമായ ട്വീറ്റ് നീക്കം ചെയ്തിട്ടുമുണ്ട്. ബോളിവുഡില്‍ ഒരുകാലത്ത് ചര്‍ച്ചാവിഷയമായിരുന്ന നടി ഐശ്വര്യ റായിയുടെ മൂന്ന് പ്രണയ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു വിവേകിന്റെ ട്വീറ്റ്. ഇതിനെതിരേ രൂക്ഷ വിമര്‍ശവുമായി പ്രമുഖരടക്കം ഒട്ടനവധി പേര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ദേശീയ വനിതാ കമ്മീഷനും വിവേകിനോട് വിശദീകരണം ചോദിച്ചു. തുടര്‍ന്നാണ് വിഷയത്തില്‍ ഖേദപ്രകടനവുമായി വിവേക് രംഗത്തെത്തിയത്. തെറ്റ് ചെയ്തിട്ടുണ്ടെന്നു തനിക്ക് തോന്നുന്നില്ലെന്നും അതിനാല്‍ താന്‍ എന്തിന് മാപ്പ് പറയണമെന്നും വിവേക് നേരത്തെ പ്രതികരിച്ചിരുന്നു.




    'മീമിനുള്ള തന്റെ മറുപടി ഒരു സ്ത്രീയെ എങ്കിലും അപമാനിതയാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നു. പോസ്റ്റ് നീക്കം ചെയ്യുന്നു'- വിവേക് ഒബ്റോയ് ട്വിറ്ററിൽ കുറിച്ചു. 'ഒറ്റനോട്ടത്തിൽ രസകരമായിട്ടും അപകടകരമല്ലാത്തതായും തോന്നുന്ന ചില കാര്യങ്ങൾ ചിലപ്പോഴെങ്കിലും മറ്റുള്ളവർക്ക് അങ്ങനെ ആകണമെന്നില്ല. കഴിഞ്ഞ പത്ത് വർഷവും കഷ്ടതകൾ അനുഭവിക്കുന്ന രണ്ടായിരത്തോളം പെൺകുട്ടികളുടെ ഉന്നമനത്തിനായി ചെലവിട്ടു. എനിക്ക് ഏതെങ്കിലും സ്ത്രീകളോട് അപമര്യാ‌ദയോടെ ചിന്തിക്കാൻ പോലും കഴിയില്ല'- വിവേക് ഒബ്റോയി വ്യക്തമാക്കി.




    ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേയെയും, എക്സിറ്റ് പോളിനെയും, തെരഞ്ഞെടുപ്പ് ഫലത്തെയും ഐശ്വര്യയുടെ മൂന്ന് പ്രണയ ഘട്ടങ്ങളുമായി ബന്ധപ്പെടുത്തികൊണ്ടാണ് വിവേക് ട്വീറ്റ് ചെയ്തത്. നടന്‍ സല്‍മാന്‍ ഖാനുമായുള്ള പ്രണയത്തെ അഭിപ്രായ വോട്ടെടുപ്പായും താനുമായുള്ള പ്രണയത്തെ എക്‌സിറ്റ് പോളായും ഒടുവില്‍ അഭിഷേകുമായുള്ള വിവാഹത്തെയും കുടുംബജീവിതത്തെയും തെരഞ്ഞെടുപ്പ് ഫലമായും വിശേഷിപ്പിച്ചുകൊണ്ടാണ് താരം ട്വീറ്റ് ചെയ്തത്. ഇതിനെതിരേ പ്രമുഖരടക്കം നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു.

    വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും നിലവാരമില്ലാത്തതുമാണെന്ന് ബോളിവുഡ് നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തു. ഇത് തീര്‍ത്തും അബദ്ധമായെന്നും നിരാശ തോന്നുവെന്നുമാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ഇതിനോട് പ്രതികരിച്ചത്. ഇത് കൂടാതെ നിരവധി പേരാണ് ട്വിറ്ററിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. വിവേകിന്റേത് തീര്‍ത്തും അര്‍ത്ഥ ശൂന്യമായ പ്രവര്‍ത്തിയായി പോയെന്നും വ്യക്തിഹത്യ നടത്തുകയാണ് വിവേക് ചെയ്തതെന്നും ഇവര്‍ പറയുന്നു.


     
    First published: