ഇന്റർഫേസ് /വാർത്ത /India / Vivek Ranjan Agnihotri | വിവേക് രഞ്ജൻ അഗ്നിഹോത്രിക്ക് ഓക്സ്ഫോർഡ് സർവകലാശാലയിൽ വിലക്ക്; പ്രതികരണവുമായി സംവിധായകൻ

Vivek Ranjan Agnihotri | വിവേക് രഞ്ജൻ അഗ്നിഹോത്രിക്ക് ഓക്സ്ഫോർഡ് സർവകലാശാലയിൽ വിലക്ക്; പ്രതികരണവുമായി സംവിധായകൻ

വിവേക് രഞ്ജൻ അഗ്നിഹോത്രി

വിവേക് രഞ്ജൻ അഗ്നിഹോത്രി

തന്റെ 'ആവിഷ്കാര സ്വാതന്ത്ര്യം' തടയപ്പെടുകയാണെന്ന് വിവേക് രഞ്ജൻ അഗ്നിഹോത്രി

  • Share this:

പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയെ (Vivek Ranjan Agnihotri) പ്രഭാഷണം നടത്തുന്നതിൽ നിന്നും വിലക്കി ഓക്സ്ഫോർഡ് സർവകലാശാല. പലപ്പോഴും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സജീവമായി സംസാരിക്കുന്ന അദ്ദേഹം, ഇപ്പോൾ യൂറോപ്പിൽ 'ഹ്യൂമാനിറ്റി ടൂറിൽ' ആണ്. തന്റെ ട്വിറ്റർ അക്കൗണ്ടിൽ, 'ഹിന്ദു ശബ്ദം' നിയന്ത്രിക്കപ്പെടുന്നുവെന്ന് പരാമർശിച്ചു കൊണ്ട് 'ദി കശ്മീർ ഫയൽസ്' സംവിധായകൻ തന്റെ അനുഭവം പങ്കുവെച്ചു.

താൻ കേംബ്രിഡ്ജ് സർവ്വകലാശാല സന്ദർശിച്ചതായും, പരിപാടി വീഡിയോ റെക്കോർഡ് ചെയ്യാൻ അനുവദിക്കില്ലെന്ന് അവസാന നിമിഷം അവർ അറിയിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. കേരള സന്ദർശനത്തിനിടെ മാധ്യമങ്ങൾക്കു അഭിമുഖം നൽകിയപ്പോഴും വിവേക് തന്റെ മുഴുവൻ അഭിമുഖവും വീഡിയോ റെക്കോർഡ് ചെയ്തിരുന്നു.

തന്റെ 'ആവിഷ്കാര സ്വാതന്ത്ര്യം' തടയപ്പെടുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഏതാനും പാക്കിസ്ഥാൻ, കശ്മീരി മുസ്ലീം വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഓക്‌സ്‌ഫോർഡ് യൂണിയനെ 'ഹിന്ദുവിരുദ്ധം' എന്ന് വിളിക്കുകയും തന്നെ ഒഴിവാക്കിയതായി പരാമർശിക്കുകയും ചെയ്തു. സാഹചര്യം വിശദീകരിക്കുന്ന ഒരു ക്ലിപ്പ് അദ്ദേഹം പങ്കുവെക്കുകയും, അത് ഓൺലൈനിൽ പങ്കിട്ട് തന്നെ പിന്തുണയ്ക്കാൻ തന്റെ അനുയായികളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ഓക്‌സ്‌ഫോർഡ് യൂണിയൻ ക്ഷണിച്ചതിനാൽ, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകാൻ തയാറെടുത്തിരുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നിരുന്നാലും, അദ്ദേഹം എത്തുന്നതിന് തൊട്ടുമുമ്പ്, ഡബിൾ ബുക്കിംഗ് ഉണ്ടെന്ന് അദ്ദേഹത്തെ അറിയിക്കുകയും അദ്ദേഹത്തിന്റെ പരിപാടി ജൂലൈ 1 ലേക്ക് മാറ്റുകയും ചെയ്തു. ജൂലൈ 1 ന് പരിപാടി നടത്തുന്നതിൽ അർത്ഥമില്ലെന്ന് വിവേക് ചൂണ്ടിക്കാട്ടി.

ആ സമയത്ത് കാമ്പസിൽ വിദ്യാർത്ഥികൾ ഉണ്ടാവില്ല. 'അവർ എന്നെ ഒഴിവാക്കുകയാണോ?' എന്ന് അഗ്നിഹോത്രി ചോദിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഹിന്ദുക്കൾ ന്യൂനപക്ഷ വിഭാഗമാണെന്ന് പരാമർശിച്ച അദ്ദേഹം സംഭവത്തെ 'ന്യൂനപക്ഷത്തിന്റെ അടിച്ചമർത്തൽ' എന്ന് വിശേഷിപ്പിച്ചു.

"ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, 'ക്ഷമിക്കണം ഞങ്ങൾക്ക് ഒരു തെറ്റ് പറ്റി, ഡബിൾ ബുക്കിംഗ് ഉണ്ടായിരുന്നു, ഞങ്ങൾക്ക് ഇന്ന് നിങ്ങളെ ക്ഷണിക്കാൻ കഴിയില്ല' എന്നവർ പറഞ്ഞു. പിന്നെ എന്നോട് ചോദിക്കുക പോലും ചെയ്യാതെ, ഒരു വിദ്യാർത്ഥിയും വരാത്ത ജൂലൈ 1ലേക്ക് അവർ തീയതി മാറ്റി. അങ്ങനെ ഒരു പരിപാടി ചെയ്തിട്ട് കാര്യമില്ല. അവർ എന്നെ ഒഴിവാക്കുകയാണോ?, അവർ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സർക്കാരിനെ, പ്രത്യേകിച്ച് നരേന്ദ്ര മോദിയെ റദ്ദാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളെ ഫാസിസ്റ്റുകളെന്നും ഇസ്‌ലാമോഫോബിയെന്നും മുദ്രകുത്താൻ അവർ ആഗ്രഹിക്കുന്നു. ആയിരക്കണക്കിന് കശ്മീരി ഹിന്ദുക്കളെ കൊന്നൊടുക്കുന്നത് ഹിന്ദുഫോബിക് അല്ല, എന്നാൽ സത്യത്തെക്കുറിച്ചുള്ള സിനിമ ഇസ്‌ലാമോഫോബിക് ആണത്രേ. അവർ എന്നെ ഒഴിവാക്കുന്നില്ല, വംശഹത്യയെയും ഹിന്ദുക്കളെയും ഇല്ലാതാക്കുകയാണ്. ഓക്സ്ഫോർഡ് സർവകലാശാലയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണ്. ഇത് ന്യൂനപക്ഷത്തിന്റെ അടിച്ചമർത്തലാണ്," അദ്ദേഹം പറഞ്ഞു.

First published:

Tags: The Kashmir Files, Vivek Ranjan Agnihotri