Vizag Gas Leak | 11 മരണം, 20 പേർ വെന്റിലേറ്ററിൽ; 1 കോടി സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി

മരിച്ചവരുടെ കുടുംബത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഢി ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.

News18 Malayalam | news18-malayalam
Updated: May 8, 2020, 8:21 AM IST
Vizag Gas Leak | 11 മരണം, 20 പേർ വെന്റിലേറ്ററിൽ; 1 കോടി സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി
ആയിരത്തോളം പേരാണ് വിഷവാതകം ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നത്
  • Share this:
വിശാഖപട്ടണം: കെമിക്കൽ പ്ലാന്റിൽ ഇന്നലെയുണ്ടായ വിഷവാതക ചോർച്ചയിൽ കൊല്ലപ്പെട്ടത് 11 പേർ. ആയിരത്തോളം പേരാണ് വിഷവാതകം ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നത്. 20 പേർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്.

എൽജി പോളിമെർ കെമിക്കൽ പ്ലാന്റിന്റെ അ‍ഞ്ച് കിലോമീറ്റർ പരിധിയിലുള്ളവരാണ് മരിച്ചവരെല്ലാം. ഇന്നലെ പുലർച്ചെ 2.30 ഓടെയായിരുന്നു ദുരന്തം. മരിച്ചവരിൽ ആറു വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു.

ദുരന്തമുണ്ടായി 22 മണിക്കൂർ പിന്നിട്ടപ്പോൾ പ്ലാന്റിൽ നിന്നും വീണ്ടും വാതകച്ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി. ഇന്ന് പുലർച്ചെയോടെയാണ് വീണ്ടും വാതകച്ചോർച്ചയുണ്ടായത്. സ്ഥലത്ത് അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ആദ്യ ചോർച്ചയുണ്ടായതോടെ സമീപ പ്രദേശങ്ങളിലുള്ളവരെ പൂർണമായും ഒഴിപ്പിച്ചിരുന്നു.
You may also like:BREAKING: റെയിൽവേ ട്രാക്കിൽ ഉറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു [NEWS]നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾ ക്വാറന്റീനിൽ; 8 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി [NEWS]Breaking | നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റില്‍ പൊട്ടിത്തെറി: എട്ടുപേര്‍ക്ക് പരിക്ക് [NEWS]
മരിച്ചവരുടെ കുടുംബത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഢി ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായവരെ പ്രവേശിപ്പിച്ച കിംഗ് ജോർജ് ഹോസ്പിറ്റലിൽ ഇന്നലെ രാത്രി മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു.

വിശാഖപട്ടണം ദുരന്തത്തെ തുടർന്ന് രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ കെമിക്കൽ പ്ലാന്റുകളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്രമന്ത്രി ഡിവി സദാനന്ദ ഗൗഡ നിർദേശം നൽകി. ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട പ്ലാന്റ് 40 ദിവസത്തിന് ശേഷം തുറന്നപ്പോഴാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.

5000 ടണ്ണിന്റെ രണ്ട് ടാങ്കുകളിൽ നിന്ന് സ്റ്റിറൈൻ വാതകം ചോർന്നതാണ് ദുരന്തത്തിനു കാരണം. ലോക്ക് ഡൗണിനെ തുടർന്ന് 40 ദിവസത്തോളം പ്ലാന്റ് അടച്ചിട്ടിരുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയാണ് പ്ലാന്റ് വീണ്ടും തുറന്നത് എന്നാണ് ആരോപണം.

 
First published: May 8, 2020, 8:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading