Vizag Gas Leak: 40 ദിവസത്തെ ലോക്ക്ഡൗണിനു ശേഷം ഫാക്ടറി തുറന്നത് ദുരന്തത്തിലേക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

നിന്ന നില്‍പ്പിലാണ് ആളുകള്‍ വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ പശുക്കളും നായകളും വായില്‍ നിന്ന് നുരവന്ന് ചത്തു.

News18 Malayalam | news18-malayalam
Updated: May 7, 2020, 12:24 PM IST
Vizag Gas Leak:  40 ദിവസത്തെ ലോക്ക്ഡൗണിനു ശേഷം ഫാക്ടറി തുറന്നത് ദുരന്തത്തിലേക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
vizag tragedy
  • Share this:
വിശാഖപട്ടണം: വിശാഖപട്ടണത്ത് വിഷവാതക ദുരന്തമുണ്ടായത് ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ പ്ലാന്റ് 40 ദിവസത്തിന് ശേഷം തുറന്നപ്പോഴെന്ന് ദേശീയ ദുരന്ത നിവാരണ സേന.വിശാഖപട്ടണത്തെ വെങ്കടപുരത്തെ എല്‍ജി പോളിമറില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടാത്. പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ആറ് വയസുള്ള കുട്ടി ഉൾ‌പ്പെടെ എട്ടു പേരാണ് ഇതുവരെ മരിച്ചത്. 300 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലർ‌ച്ചെ രണ്ടരയോടെ 5000 ടണ്ണിന്റെ രണ്ട് ടാങ്കുകളിൽ നിന്ന് സ്റ്റിറൈൻ വാതകം ചോർന്നതാണ് ദുരന്തത്തിനു കാരണ്. വാതകച്ചോർച്ചയുടെ കാരണം വ്യക്തമല്ല. ലോക്ക് ഡൗണിനെ തുടർന്ന് 40 ദിവസത്തോളം പ്ലാന്റ് അടച്ചിട്ടിരുന്നതിനാൽ ടാങ്കുകള്‍ വേണ്ട വിധം പരിശോധിച്ചിരുന്നില്ല.

നിന്ന നില്‍പ്പിലാണ് ആളുകള്‍ വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ പശുക്കളും നായകളും വായില്‍ നിന്ന് നുരവന്ന് ചത്തു. പുലര്‍ച്ച തന്നെ തലവേദന ഛര്‍ദ്ദി, ശ്വസന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഗ്രാമീണര്‍ക്ക് അനുഭവപ്പെട്ടിരുന്നു. കണ്ണുകള്‍ തുറക്കാന്‍ പറ്റാത്ത എരിച്ചില്‍. ശ്വാസമെടുക്കുമ്പോൾ പ്രശ്‌നം എന്നിവ ഉണ്ടായതായും ഗ്രാമവാസികൾ പറഞ്ഞു. വാതകത്തിന്റെ തീവ്രതയെ തുടർന്ന് മരങ്ങൾക്കു പോലും നിറ വ്യത്യാസമുണ്ടായതായി ഇവർ പറഞ്ഞു.
You may also like:''Visakhapatnam Gas Leak LIVE Updates: മരണ സംഖ്യ എട്ടായി; വാതകച്ചോർച്ചയുണ്ടായത് 5000 ടൺ ടാങ്കുകളിൽ നിന്ന്
[NEWS]
'''പിണറായിയോട് ചിലത് ചോദിക്കാനുണ്ട്'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ നൽകിയ യൂത്ത് കോൺഗ്രസ് നേതാവ്
[NEWS]
കൂത്താട്ടുകുളത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം; നാട്ടിൽ പോകണമെന്നാവശ്യം
[news]

മരണസംഖ്യ ഉയരുമെന്നാണ് സൂചനകൾ. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് സമീപത്തെ അഞ്ച് ഗ്രാമങ്ങൾ ഒഴിപ്പിച്ചു. മുഖ്യമന്ത്രി ജഗ്മോഹൻ റെഡ്ഡി സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.



First published: May 7, 2020, 11:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading