നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Vladimir Putin India Visit | 6 ലക്ഷം AK 203 തോക്കുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു

  Vladimir Putin India Visit | 6 ലക്ഷം AK 203 തോക്കുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു

  റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും

  Photo: ANI

  Photo: ANI

  • Share this:
   ഇന്ത്യയും റഷ്യയും തമ്മിൽ 2021-2031 വരെയുള്ള സൈനിക-സാങ്കേതിക സഹകരണത്തിനുള്ള കരാറുകൾ ഒപ്പുവച്ചു. ഇൻഡോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് വഴി 6,01,427 7.63x39mm അസോൾട്ട് റൈഫിളുകൾ (AK-203) വാങ്ങുന്നതിനുള്ള കരാറിൽ ഏർപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ (Vladimir Putin) ഒരു ദിവസത്തെ സന്ദർശനത്തിത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണിത് സംബന്ധിച്ച രേഖകളിൽ ഒപ്പുവച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ സ്ഥിതി ഉൾപ്പെടെയുള്ള പ്രധാന ഉഭയകക്ഷി, പ്രാദേശിക, അന്തർദ്ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യും.

   റഷ്യൻ-ഇന്ത്യ ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള പുതിയ “ലാർജ് സ്കെയിൽ” സംരംഭങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്താൻ ഉദ്ദേശിക്കുന്നതായി പുടിൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

   "ഈ പങ്കാളിത്തം ഇരു രാജ്യങ്ങൾക്കും പരസ്പരം പ്രയോജനം ചെയ്യും. ഊർജ്ജ മേഖല, നവീകരണം, ബഹിരാകാശം, കൊറോണ വൈറസ് വാക്സിനുകളുടെയും മരുന്നുകളുടെയും ഉത്പാദനം എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സജീവമായി വികസിച്ചുകൊണ്ടിരിക്കുകയാണ്," ബുധനാഴ്ച ക്രെംലിനിൽ നടന്ന ഒരു ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് പറഞ്ഞു.   പുടിന്റെ ഇന്ത്യ സന്ദർശനത്തെയും മോദിയുമായുള്ള കൂടിക്കാഴ്ച്ചയിൽ പ്രതീക്ഷിക്കുന്ന അജണ്ടകളെക്കുറിച്ചും അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ:

   • 2019 നവംബറിൽ ബ്രസീലിയയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

   • പ്രതിരോധം, വ്യാപാരം, ബഹിരാകാശം, സാങ്കേതികവിദ്യ, ഊർജം, സംസ്‌കാരികം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള നിരവധി കരാറുകൾ ഈ കൂടിക്കാഴ്ച്ചയിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

   • എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ മാതൃക റഷ്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

   • ഇന്ത്യയിൽ എകെ 203 തോക്കുകൾ നിർമ്മിക്കുന്നതിന് 5,100 കോടി രൂപയുടെ ഒരു പ്രധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. ഉത്തർപ്രദേശിലെ അമേഠിയിലാണ് ഈ റൈഫിളുകൾ നിർമ്മിക്കുക.

   • മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഉൾപ്പെടുത്തിയ ഇൻസാസ് റൈഫിളുകൾക്ക് പകരമാണ് എകെ 203 റൈഫിളുകൾ വരുന്നത്. ഇതിൽ 7.5 ലക്ഷം റൈഫിളുകൾ ഇന്ത്യൻ സൈന്യം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   • ഇന്ത്യ-റഷ്യ സംയുക്ത സംരംഭത്തിലൂടെ അഞ്ച് ലക്ഷത്തിലധികം റൈഫിളുകൾ നിർമ്മിക്കുന്ന പദ്ധതി കരാർ ഒപ്പിട്ട് ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

   • ഇഗ്ല എയർ ഡിഫൻസ് സിസ്റ്റം കരാറിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നും എന്നാൽ ഈ സന്ദർശനത്തിൽ കരാർ ഒപ്പിടാൻ സാധ്യതയില്ലെന്നും എഎൻഐ അറിയിച്ചു.

   • ഇന്ന് കരാർ ഒപ്പിടാൻ സാധ്യതയുള്ള മറ്റൊരു പ്രധാന ഉടമ്പടി റെസിപ്രോക്കൽ എക്സ്ചേഞ്ച് ഓഫ് ലോജിസ്റ്റിക്സ് കരാർ (RELOS) ആണ്. ഇത് ഇരു രാജ്യങ്ങളിലെയും സൈനികർക്ക് ലോജിസ്റ്റിക്സ് ആക്സസ് ചെയ്യാനും പരസ്പരം പിന്തുണയ്ക്കാനും അനുവദിക്കുന്ന കരാറാണ്.

   • പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും റഷ്യൻ പ്രതിനിധി സെർജി ഷോയിഗുവും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സെർജി ലാവ്‌റോവും തമ്മിലുള്ള ആദ്യ 2+2 ഫോർമാറ്റ് സംഭാഷണത്തിന് ശേഷമാകും മോദി - പുടിൻ കൂടിക്കാഴ്ച്ച.

   • ഏഷ്യ-പസഫിക് മേഖലയിലെ സാഹചര്യങ്ങളും അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും സംഭവവികാസങ്ങളും ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും മന്ത്രിമാർ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   Published by:user_57
   First published:
   )}