'ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദം': 'ധാർഷ്ഠ്യം' നിറഞ്ഞ ബിജെപി പ്രകടനപത്രികയ്‌ക്കെതിരെ രാഹുൽ ഗാന്ധി

ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമായ ബിജെപി പത്രിക ധാർഷ്ഠ്യം നിറഞ്ഞതും ദീർഘവീക്ഷണമില്ലാത്തതാണെന്നുമാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.

news18
Updated: April 9, 2019, 11:48 AM IST
'ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദം': 'ധാർഷ്ഠ്യം' നിറഞ്ഞ ബിജെപി പ്രകടനപത്രികയ്‌ക്കെതിരെ രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
  • News18
  • Last Updated: April 9, 2019, 11:48 AM IST
  • Share this:
ന്യൂഡൽഹി : ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമായ ബിജെപി പത്രിക ധാർഷ്ഠ്യം നിറഞ്ഞതും ദീർഘവീക്ഷണമില്ലാത്തതാണെന്നുമാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.

'കോൺഗ്രസ് പ്രകടനപത്രിക ചർച്ചകളിലൂടെയാണ് രൂപപ്പെടുത്തിയത്. കോടിക്കണക്കിനുള്ള ഇന്ത്യക്കാരുടെ ബുദ്ധിയും ശക്തിയുമാണ് അതിലെ ശബ്ദത്തിൽ‌ പ്രതിഫലിക്കുന്നത്. ബിജെപിയുടെ പ്രകടനപത്രിക എന്നാൽ അടച്ചിട്ട മുറിയിലാണ് രൂപം കൊണ്ടത്. ഒറ്റപ്പെട്ട ഒരു മനുഷ്യന്റെ ശബ്ദമായ അത് ധാർഷ്ഠ്യം നിറഞ്ഞ് ദീർഘവീക്ഷണമില്ലാത്തതാണ്'.. രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Also Read-ബിജെപി പ്രകടനപത്രിക പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

കഴിഞ്ഞ ദിവസമാണ് ബിജെപി പ്രകടന പത്രികയായ സങ്കൽപ് പത്ര പുറത്തിറക്കിയത്. രാമക്ഷേത്രം, പൗരത്വ ബിൽ, തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത സമീപനം തുടങ്ങിയവയായിരുന്നു മുഖ്യ വാഗ്ദാനം. പത്രിക പുറത്ത് വിട്ടതിന് പിന്നാലെ തന്നെ ഇതിനെതിരെ വിമർശനങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.പൊള്ളത്തരങ്ങളുടെ ഒരു കുമിള എന്നായിരുന്നു മുഖ്യ വിമർശനം. 
First published: April 9, 2019, 11:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading