ഇന്റർഫേസ് /വാർത്ത /India / 'ഷഹീൻ ബാഗ് മുക്ത ഡൽഹിക്കായി താമരയ്ക്ക് വോട്ട് ചെയ്യു': ആഹ്വാനവുമായി അമിത് ഷാ

'ഷഹീൻ ബാഗ് മുക്ത ഡൽഹിക്കായി താമരയ്ക്ക് വോട്ട് ചെയ്യു': ആഹ്വാനവുമായി അമിത് ഷാ

Union-Home-Minister-Amit-Shah

Union-Home-Minister-Amit-Shah

വാരണാസിയിലും പഞ്ചാബിലും പരാജയപ്പെട്ടത് പോലെ ആപ്പ് ഇത്തവണ ഡൽഹിയിൽ പരാജയപ്പെടുമെന്നും ഷാ

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ന്യൂഡൽഹി: ബിജെപിയുടെ താമര ചിഹ്നത്തിന് വോട്ട് രേഖപ്പെടുത്തിയാൽ ഡൽഹിയിൽ‌ 'ഷഹീൻ ബാഗ്' ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ മുഖ്യവേദിയാണ് രാജ്യതലസ്ഥാനത്തെ ഷഹീൻ ബാഗ്. ഫെബ്രുവരി 8ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ രാജ്യ തലസ്ഥാനത്തെ ജനങ്ങൾ ബിജെപിക്കായി വോട്ട് ചെയ്താൽ ഫെബ്രുവരി 11 വൈകുന്നേരത്തോടെ തന്നെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്ന സ്ത്രീകളെ ഒഴിപ്പിച്ചിരിക്കും എന്നാണ് ഷാ വ്യക്തമാക്കിയിരിക്കുന്നത്.

'മലിനീകരണമുക്ത ഡൽഹിയാണ് ഞങ്ങൾക്കാവശ്യം. എല്ലാ വീടുകളിലും ശുദ്ധജലം, 24 മണിക്കൂറും വൈദ്യുതി, മികച്ച വിദ്യാഭ്യാസ സംവിധാനം, ചേരികളോ അനധികൃത കോളനികളോ ഉണ്ടാകില്ല, മികച്ച ഗതാഗത സൗകര്യം, ഗതാഗതക്കുരുക്കുകളില്ലാത്ത ലോകോത്തര നിലവാരമുള്ള റോഡുകൾ, ഷഹീൻ ബാഗ് എന്നൊന്നുണ്ടാകില്ല... അങ്ങനെയൊരു ഡൽഹിയാണ് ഞങ്ങൾക്ക് വേണ്ടത്..'.. ബിജെപി സോഷ്യൽ മീഡിയ വോളന്റിയർമാർ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ ഷാ പറഞ്ഞു.

Also Read-ഇന്ത്യ പീഡ‍ിപ്പിക്കപ്പെട്ടവരുടെ അഭയകേന്ദ്രമെന്ന് ഗവർണർ; മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസ

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ ആരോപണങ്ങൾ ഉന്നയിച്ച അമിത് ഷാ, പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന കെജ്രിവാളിന്റെ നിലപാടിനെ ലജ്ജാകരം എന്നാണ് വിമർശിച്ചത്. വാരണാസിയിലും പഞ്ചാബിലും പരാജയപ്പെട്ടത് പോലെ ആപ്പ് ഇത്തവണ ഡൽഹിയിൽ പരാജയപ്പെടുമെന്നും ഷാ കൂട്ടിച്ചേർത്തു.

അതേസമയം അമിത് ഷായുടെ ഷഹീൻ ബാഗ് പരാമർശത്തിനെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തിയിട്ടുണ്ട്. ഡൽഹിയിലെ ക്രമസമാധനാ ചുമതല ആഭ്യന്തരമന്ത്രിക്കും കേന്ദ്രത്തിനുമാണ്. അവിടെ ക്രമസമാധനാപ്രശ്നങ്ങൾ ഉണ്ടായാൽ ഉത്തരം പറയേണ്ടതും കേന്ദ്രം തന്നെയാണ്. സിസിറ്റിവികളും വൈഫൈയും നോക്കിയിരിക്കാതെ ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ എന്താണെന്നറിയാൻ ശ്രമക്കുകയാണ് ആഭ്യന്തരമന്ത്രി ചെയ്യേണ്ടത് എന്നായിരുന്നു സിസോദിയയുടെ വാക്കുകൾ.

First published:

Tags: Aap, Amit shah, CAA